കോഴിക്കോട് കോര്‍പറേഷനില്‍ പ്രതിപക്ഷ ബഹളം

By News Bureau, Malabar News
kozhikode corporation
Ajwa Travels

കോഴിക്കോട്: കോര്‍പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട് ആരോപണത്തില്‍ പ്രതിപക്ഷ ബഹളം. നടുത്തളത്തിലിറങ്ങിയാണ് പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധം നടത്തിയത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം തടസപ്പെട്ടു.

പ്രതിഷേധത്തിനിടെ മേയറെ അക്രമിക്കാനും ശ്രമം നടന്നു. ഡയസില്‍ കയറിയാണ് മേയറെ അക്രമിക്കാന്‍ ശ്രമിച്ചത്.

കെട്ടിട നമ്പര്‍ ക്രമക്കേട് കേസില്‍ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ ഉള്‍പ്പടെ ഏഴ് പേരെ നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. നാല് ലക്ഷം രൂപ കൈക്കൂലിവാങ്ങി ഇടനിലക്കാര്‍ വഴിയാണ് കെട്ടിട നമ്പര്‍ തരപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ കണ്ണികള്‍ ഉണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികൾക്ക് എതിരെ വഞ്ചന, ഗൂഢാലോചന വകുപ്പുകൾ കൂടി ചുമത്തിയിട്ടുണ്ട്.

കരിക്കാംകുളത്തെ മദ്രസ കെട്ടിടത്തിന് അനധികൃതമായി നമ്പര്‍ കൊടുത്ത കേസിലാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. കോര്‍പറേഷനിലെ തൊഴില്‍ വിഭാഗം ക്ളര്‍ക്ക് അനില്‍ കുമാര്‍, കെട്ടിട നികുതി വിഭാഗം ക്ളര്‍ക്ക് സുരേഷ്, കോര്‍പറേഷനില്‍ നിന്ന് വിരമിച്ച അസിസ്‌റ്റന്റ് എഞ്ചീനീയര്‍ പിസികെ രാജന്‍, കെട്ടിട ഉടമ അബൂബക്കര്‍ സിദ്ദീഖ്, ഇടനിലക്കാരായ ഫൈസല്‍, ജിഫ്രി എന്നിവരാണ് അറസ്‌റ്റിലായത്.

Most Read: അങ്കണവാടികൾ വഴി സുരക്ഷിതമില്ലാത്ത ഭക്ഷ്യ വസ്‌തുക്കൾ വിതരണം ചെയ്‌തു; സിഎജി റിപ്പോർട് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE