ഒസാമയുടെ മകൻ അൽ ഖായിദയുടെ കമാൻഡറെന്ന് മിറർ ഇന്റലിജൻസ്
വാഷിങ്ടൺ: 2019ലെ യുഎസ് വ്യോമാക്രമണത്തിൽ ഹംസ കൊല്ലപ്പെട്ടുവെന്നായിരുന്നു വിവരം. എന്നാൽ, ഹംസ, അഫ്‌ഗാനിനിസ്‌ഥാനിൽ പുതിയ പരിശീലന ക്യാംപുകൾ സ്‌ഥാപിക്കുന്നതിനു മേൽനോട്ടം വഹിക്കുകയും പാശ്‌ചാത്യ രാജ്യങ്ങൾക്കെതിരെ ആക്രമണം നടത്താനുള്ള ശേഷി നേടാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്നുമാണ്...
കശ്‌മീരിൽ ഏറ്റുമുട്ടൽ തുടരുന്നു; മൂന്ന് ഭീകരരെ വധിച്ച് സൈന്യം
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ബാരാമുള്ളയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ച് സൈന്യം. ഇന്ന് രാവിലെയാണ് സൈന്യവും ജമ്മു കശ്‌മീർ പോലീസും സംയുക്‌തമായി ഓപ്പറേഷൻ നടത്തിയത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. വെള്ളിയാഴ്‌ച കഠ്‌വയിൽ...
സ്‌കൂളിലെ ഭക്ഷണത്തിൽ ചത്ത ഓന്ത്; 65 വിദ്യാർഥികൾ ആശുപത്രിയിൽ
റാഞ്ചി: ജാർഖണ്ഡിലെ സർക്കാർ സ്‌കൂളിൽ വിതരണം ചെയ്‌ത ഭക്ഷണത്തിൽ ചത്ത ഓന്ത്. ദംക ജില്ലയിലെ തൊങ്‌റ പ്രദേശത്തെ സ്‌കൂളിലാണ് സംഭവം. ഭക്ഷണം കഴിച്ചതിന് പിന്നാലെ ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ട 65 വിദ്യാർഥികളെ ആശുപത്രിയിൽ...
ഡെൽഹി- കൊച്ചി എയർ ഇന്ത്യ വൈകുന്നു; വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ
ന്യൂഡെൽഹി: ഡെൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്‌പ്രസ് വൈകുന്നു. പുറപ്പെടാനുള്ള സമയം കഴിഞ്ഞ് പത്ത് മണിക്കൂറായിട്ടും വിമാനം പുറപ്പെട്ടിട്ടില്ല. ഇന്നലെ രാത്രി 8.55ന് ആയിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. ഇതോടെ ഓണത്തിന്...
എംപോക്‌സ്; ലോകത്തെ ആദ്യ വാക്‌സിന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന
ജനീവ: എംപോക്‌സിനെതിരെയുള്ള ലോകത്തെ ആദ്യ വാക്‌സിന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന. എംവിഐ- ബിഎൻ വാക്‌സിനാണ് ലോകാരോഗ്യ സംഘടന പ്രീ ക്വാളിഫിക്കേഷൻ അംഗീകാരം നൽകിയത്. ബയോടെക്‌നോളജി കമ്പനിയായ ബവേറിയൻ നോർഡിക് ആണ് വാക്‌സിൻ...
‘തന്റെ ധൈര്യമിപ്പോൾ നൂറുമടങ്ങ് വർധിച്ചു’; അരവിന്ദ് കെജ്‌രിവാൾ ജയിൽ മോചിതനായി
ന്യൂഡെൽഹി: മദ്യനയ അഴിമതി കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെ ജയിലിൽ നിന്ന് പുറത്തിറങ്ങി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഒട്ടേറെ ആംആദ്‌മി പാർട്ടി പ്രവർത്തകരാണ് കെജ്‌രിവാളിനെ സ്വീകരിക്കാൻ തിഹാർ ജയിലിന് പുറത്ത്...
അരവിന്ദ് കെജ്‌രിവാളിന് ആശ്വാസം; സുപ്രീം കോടതി ജാമ്യം അനുവദിച്ചു
ന്യൂഡെൽഹി: മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡെൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. അഞ്ചര മാസത്തിന് ശേഷമാണ് കെജ്‌രിവാൾ ജയിൽ മോചിതനാകുന്നത്.
ജസ്‌റ്റിസുമാരായ സൂര്യകാന്ത്, ഉജ്വൽ...
‘മുഖ്യമന്ത്രി പദത്തിൽ നിന്ന് രാജി വെക്കാൻ തയ്യാർ’; പ്രതിഷേധക്കാരോട് മമത ബാനർജി
കൊൽക്കത്ത: മുഖ്യമന്ത്രി പദത്തിൽ നിന്ന് രാജി വെക്കാൻ തയ്യാറാണെന്ന പ്രഖ്യാപനവുമായി മമത ബാനർജി. ബംഗാളിലെ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ സമരത്തിൽ ഏർപ്പെട്ട...









































