ശ്രീനഗർ: ജമ്മു കശ്‌മീരിലെ ബാരാമുള്ളയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ച് സൈന്യം. ഇന്ന് രാവിലെയാണ് സൈന്യവും ജമ്മു കശ്‌മീർ പോലീസും സംയുക്‌തമായി ഓപ്പറേഷൻ നടത്തിയത്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. വെള്ളിയാഴ്‌ച കഠ്‌വയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.
അതിനിടെ, കഴിഞ്ഞ ദിവസം കശ്‌മീരിലെ കിഷ്‌ത്വാർ ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു. രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. വിപൻ കുമാർ, അർവിന്ദ് സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. ഛത്രു പോലീസ് സ്‌റ്റേഷൻ പരിധിയിലെ വനമേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് സേനയും പോലീസും ചേർന്ന് പരിശോധന നടത്തിയത്. ഇതിനിടെയാണ് വെടിവെപ്പ് നടന്നത്.
Most Read| ഓണപ്പെരുമയിൽ പൂഴിക്കുന്ന്; പതിവ് തെറ്റിയില്ല- ഇത്തവണയും ഭീമൻ പൂക്കളം