Wed, Feb 25, 2026
23 C
Dubai

മാഞ്ചസ്‌റ്റർ സിറ്റിയിലേക്ക് ചേക്കേറാൻ ഹാലണ്ട്; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

പാരീസ്: ബുണ്ടസ് ലിഗ ടീം ബൊറൂസ്യ ഡോർട്ട്മുണ്ടിന്റെ നോർവീജിയൻ സ്‌ട്രൈക്കർ എർലിങ് ഹാലൻഡ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്‌റ്റർ സിറ്റിയിലേക്ക്. ഇക്കാര്യത്തിൽ ഉടൻ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. ശനിയാഴ്‌ച നടക്കുന്ന ബുണ്ടസ് ലീഗിലെ...

പ്രീമിയർ ലീഗ്; മാഞ്ചസ്‌റ്റർ സിറ്റി ഒന്നാം സ്‌ഥാനത്ത്

ലണ്ടൻ: പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ടോട്ടനത്തിനെതിരായ മൽസരം സമനിലയിലായതോടെ കിരീടം പേരാട്ടം ഫോട്ടോഫിനിഷിലേക്ക്. 35 മൽസരങ്ങള്‍ പൂര്‍ത്തിയാക്കിയ ലിവര്‍പൂളിനെ രണ്ടാം സ്‌ഥാനത്തേക്ക് തള്ളി സിറ്റി ഒന്നാമതെത്തി. ന്യൂകാസിലിനെതിരെ 18ആം മിനിറ്റില്‍ മാഞ്ചസ്‌റ്റര്‍ സിറ്റി...

ഐപിഎല്ലില്‍ ഇന്ന് രണ്ട് മൽസരങ്ങൾ

മുംബൈ: ഐപിഎല്ലില്‍ ഇന്ന് രണ്ട് മൽസരങ്ങൾ അരങ്ങേറും. പ്ളേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താൻ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരാബാദും ഇന്ന് കളിക്കളത്തിൽ ഇറങ്ങും. ഉച്ച കഴിഞ്ഞ് 3.30ന് മുംബൈയിലാണ് മൽസരം. മുംബൈയിൽ...

ഇന്ത്യയുടെ വെസ്‌റ്റ് ഇൻഡീസ് പര്യടനം ജൂലായ്‌ 22 മുതൽ

മുംബൈ: ഇന്ത്യയുടെ വെസ്‌റ്റ് ഇൻഡീസ് പര്യടനം ജൂലായ് 22 മുതൽ. അഞ്ച് ടി-20 മൽസരങ്ങളും മൂന്ന് ഏകദിന മൽസരങ്ങളുമാണ് പര്യടനത്തിലുള്ളത്. ട്രിനിഡാഡിലെ ക്വീൻസ് പാർക്ക് ഓവലിലാണ് ഏകദിന മൽസരങ്ങൾ നടക്കുക. ടി-20 മൽസരങ്ങൾ...

വനിതാ ടി-20 ചലഞ്ച്; 12 വിദേശ താരങ്ങൾ പങ്കെടുക്കും

മുംബൈ: ഈ വർഷത്തെ വനിതാ ടി-20 ചലഞ്ചിൽ പങ്കെടുക്കുക 12 വിദേശ താരങ്ങൾ. ഇംഗ്ളണ്ട് താരങ്ങളായ ഹെതർ നൈറ്റ്, ബൗളർ സോഫി എക്ളസ്‌റ്റൺ, ദക്ഷിണാഫ്രിക്കൻ താരങ്ങളായ ലോറ വോൾവാർട്ട്, മരിസൻ കാപ്പ് തുടങ്ങിയവരൊക്കെ...

കളിമൺ കോർട്ടിൽ നദാലിനെ മുട്ടുകുത്തിച്ച് 19കാരൻ; ചരിത്രം

മാഡ്രിഡ്: കളിമൺ കോർട്ടിൽ പകരംവെക്കാനാവാത്ത താരമാണ് റാഫേൽ നദാൽ. എന്നാൽ, നദാലിനെ ഇതേ കോർട്ടിൽ തന്നെ തറപറ്റിച്ചേർക്കുകയാണ് 19 വയസുകാരനായ സ്‌പാനിഷ്‌ താരം കാർലോസ് അൽകാരസ് ഗാർഫിയ. ഇതിഹാസ താരത്തെ പോലും ഞെട്ടിച്ചാണ്...

ഐ ലീഗ്; ഗോകുലം കേരള കിരീടത്തിലേക്ക്

കോഴിക്കോട്: ഐ ലീഗില്‍ കിരീടത്തിനരികിലാണ് മലബാറിന്റെ അഭിമാന ക്ളബായ ഗോകുലം കേരള എഫ്‌സി. ശേഷിക്കുന്ന 3 മൽസരത്തില്‍ നിന്ന് 4 പോയിന്റ് സ്വന്തമാക്കിയാല്‍ കിരീടം നിലനിര്‍ത്താന്‍ മലബാറിയന്‍സിന് സാധിക്കും. കഴിഞ്ഞ സീസണിലെ ചാമ്പ്യൻമാരായ...

എടികെയെ തകർത്ത് ബംഗാൾ സന്തോഷ് ട്രോഫി ടീം

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ക്ളബ് എടികെ മോഹൻ ബഗാനെ പരാജയപ്പെടുത്തി ബംഗാളിന്റെ സന്തോഷ് ട്രോഫി ടീം. ഇന്ന് വൈകീട്ട് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്‌റ്റേഡിയത്തിലെ പരിശീലന ഗ്രൗണ്ടിൽ നടന്ന മൽസരത്തിൽ ഏകപക്ഷീയമായ...
- Advertisement -