ഐ ലീഗ്; ഗോകുലം കേരള കിരീടത്തിലേക്ക്

By Staff Reporter, Malabar News
gkfc-vs-real-kashmir
Ajwa Travels

കോഴിക്കോട്: ഐ ലീഗില്‍ കിരീടത്തിനരികിലാണ് മലബാറിന്റെ അഭിമാന ക്ളബായ ഗോകുലം കേരള എഫ്‌സി. ശേഷിക്കുന്ന 3 മൽസരത്തില്‍ നിന്ന് 4 പോയിന്റ് സ്വന്തമാക്കിയാല്‍ കിരീടം നിലനിര്‍ത്താന്‍ മലബാറിയന്‍സിന് സാധിക്കും. കഴിഞ്ഞ സീസണിലെ ചാമ്പ്യൻമാരായ ഗോകുലം കേരള എഫ്‍സി നടപ്പ് സീസണ്‍ ഐ ലീഗിലും കാഴ്‌ചവെക്കുന്നത് ഉജ്വല പ്രകടനങ്ങളാണ്.

15 മൽസരത്തില്‍ നിന്ന് 37 പോയിന്റുള്ള ഗോകുലം ഇതേ വരെ തോല്‍വി അറിഞ്ഞിട്ടില്ല. 13 ഗോളുകളുമായി ഗോകുലം സ്‌ട്രൈക്കര്‍ ലൂക്ക മാജ്‌സെന്‍ ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്‌ഥാനത്തുണ്ട്. ആറ് പോയിന്റ് ലീഡുമായി ഒന്നാം സ്‌ഥാനത്ത് തുടരുന്ന ഗോകുലം കേരള എഫ്‍സിക്ക് ലീഗില്‍ അവശേഷിക്കുന്നത് വെറും മൂന്നേ മൂന്ന് മൽസരങ്ങള്‍ മാത്രമാണ്.

നാളെ രാജസ്‌ഥാന്‍ എഫ്‍സിക്കെതിരെയും ഈ മാസം 10 ശ്രീനിധി ഡെക്കാനെതിരെയും 14ന് മൊഹമ്മദന്‍ സ്‌പോര്‍ട്ടിംഗിന് എതിരെയുമാണ് ഗോകുലം കളിക്കുക. ഇതില്‍ നിന്ന് 4 പോയിന്റ് സ്വന്തമാക്കിയാല്‍ അഭിമാന കിരീടം നിലനിര്‍ത്താന്‍ മലബാറിയന്‍സിന് സാധിക്കും.

Read Also: ഓഹരി വിപണിയിൽ കനത്ത ഇടിവ്; സെൻസെക്‌സ് 830 പോയിന്റ് താഴേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE