ഓഹരി വിപണിയിൽ കനത്ത ഇടിവ്; സെൻസെക്‌സ് 830 പോയിന്റ് താഴേക്ക്

By Staff Reporter, Malabar News
India-Stock-Exchange
Representational Image
Ajwa Travels

ന്യൂഡെൽഹി: യുഎസ് സൂചികകളിലെ കനത്ത നഷ്‌ടം രാജ്യത്തെ വിപണിയെ ബാധിച്ചു. കനത്ത നഷ്‌ടത്തോടെയാണ് വെള്ളിയാഴ്‌ച വ്യാപാരം ആരംഭിച്ചത്. സെന്‍സെക്‌സ് 830 പോയിന്റ് നഷ്‌ടത്തില്‍ 54,870ലും നിഫ്റ്റി 260 പോയിന്റ് താഴ്ന്ന് 16,419ലുമാണ് വ്യാപാരം നടക്കുന്നത്. നിരക്ക് ഉയര്‍ത്തലാണ് യുഎസ് സൂചികകളെ ബാധിച്ചത്.

ബജാജ് ഫിനാന്‍സ്, മാരുതി സുസുകി, ബജാജ് ഫിന്‍സര്‍വ്, അള്‍ട്രടെക് സിമെന്റ്, എച്ച്‌സിഎല്‍ ടെക്, ആക്‌സിസ് ബാങ്ക്, ഇന്‍ഫോസിസ്, ഹിന്ദുസ്‌ഥാന്‍ യുണിലിവര്‍, ടാറ്റ സ്‌റ്റീല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്‌ടത്തില്‍ വ്യാപാരം നടത്തുന്നത്.

നിഫ്റ്റി റിയാല്‍റ്റി, ഐടി, ഓട്ടോ, മെറ്റല്‍, ധനകാര്യം തുടങ്ങിയ സൂചികകളാണ് നഷ്‌ടത്തില്‍ മുന്നില്‍. 2-3 ശതമാനം നഷ്‌ടത്തിലാണ് ഈ സൂചികകള്‍. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും രണ്ടു ശതമാനത്തോളം ഇടിവിലാണ് വ്യാപാരം നടക്കുന്നത്.

Read Also: കേരളത്തിലെ കോൺഗ്രസിന് ഏകാധിപത്യ സ്വഭാവം; കെവി തോമസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE