കേരളത്തിലെ കോൺഗ്രസിന് ഏകാധിപത്യ സ്വഭാവം; കെവി തോമസ്

By Staff Reporter, Malabar News
Ajwa Travels

കൊച്ചി: കേരളത്തിലെ കോണ്‍ഗ്രസിന് ഏകാധിപത്യ സ്വഭാവമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് കെവിതോമസ്. തൃക്കാക്കരയില്‍ പിന്തുണ ആര്‍ക്കെന്നത് ഈ മാസം 10ന് പ്രഖ്യാപിക്കും. തൃക്കാക്കരയില്‍ പ്രചാരണത്തിനിറങ്ങാന്‍ യുഡിഎഫ് ക്ഷണിച്ചിട്ടില്ലെന്നും കെവി തോമസ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ കെവി തോമസ് പങ്കെടുക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതുവരെ സ്‌ഥിരീകരണം ആയിട്ടില്ല.

ക്ഷണം വരുമ്പോള്‍ അതിനെക്കുറിച്ചുള്ള നിലപാട് പ്രഖ്യാപിക്കുമെന്നും കെവി തോമസ് വ്യക്‌തമാക്കുന്നു. കോണ്‍ഗ്രസിന്റെ ജനാധിപത്യം എവിടെ പോയി. അത് തകരുകയാണ്, ദേശീയതലത്തിലും സംസ്‌ഥാന തലത്തിലും. ഏകാധിപത്യത്തിലേക്കാണ് കോണ്‍ഗ്രസ് പോകുന്നത്. 10ആം തീയതി ഈ തിരഞ്ഞെടുപ്പില്‍ താന്‍ എടുക്കുന്ന നിലപാട് വ്യക്‌തമായി പറയുമെന്ന് നേരത്തെ തന്നെ അറിയിച്ചതാണ്.

ഉമയെ നേരിട്ട് കാണാന്‍ അങ്ങോട്ട് ചെല്ലാമെന്ന് പറഞ്ഞു. അന്ന് അതിനെക്കുറിച്ച് പറയാമെന്ന് ഉമ പറഞ്ഞിട്ട് ഇതുവരെ പറഞ്ഞിട്ടില്ല. അതുകൊണ്ട് പോയിട്ടില്ല. പിന്നെ ഈ തിരഞ്ഞെടുപ്പിനെ കുറിച്ച് പാര്‍ട്ടി തന്നോട് പറഞ്ഞിട്ടില്ല. എഐസിസി അംഗമായിരുന്നിട്ട് പോലും തന്നോട് പാര്‍ട്ടി ഈ തിരഞ്ഞെടുപ്പിനെ സംബന്ധിക്കുന്ന ഒരു കാര്യങ്ങളും ചര്‍ച്ച ചെയ്‌തിരുന്നില്ലെന്നും കെവി തോമസ് കുറ്റപ്പെടുത്തി.

Read Also: രാജ്യത്ത് കോവിഡ് കേസുകളിൽ വർധന; കൂടുതലും ഡെൽഹിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE