രാജ്യത്ത് കോവിഡ് കേസുകളിൽ വർധന; കൂടുതലും ഡെൽഹിയിൽ

By Team Member, Malabar News
covid cases in india
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കണക്കുകളിൽ വർധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 3,545 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 8.2 ശതമാനത്തിന്റെ വർധനയാണ് കഴ്ഞ്ഞ 24 മണിക്കൂറിൽ രോഭാഗത്തിത്തരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയത്.

അതേസമയം രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 4,30,94,938 ആയി ഉയർന്നു. കൂടാതെ കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോർട് ചെയ്‌ത 27 കോവിഡ് മരണങ്ങൾ കൂടിയായപ്പോൾ ആകെ കോവിഡ് മരണസംഖ്യ 5,24,002 ആയും ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളിൽ 38.5 ശതമാനവും ഡെൽഹിയിലാണ്. 1,365 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ ഡെൽഹിയിൽ രോഗബാധ ഉണ്ടായത്. കൂടാതെ ഹരിയാന- 534, ഉത്തർപ്രദേശ്- 356, കേരളം-342, മഹാരാഷ്‌ട്ര- 233 എന്നിങ്ങനെയാണ് മറ്റ് സംസ്‌ഥാനങ്ങളിലെ കണക്കുകൾ.

Read also: ‘എൽഡിഎഫ് സ്‌ഥാനാർഥി നിർണയത്തിൽ ഗൂഢാലോചന; ബാഹ്യ ഇടപെടൽ വ്യക്‌തം’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE