കളിമൺ കോർട്ടിൽ നദാലിനെ മുട്ടുകുത്തിച്ച് 19കാരൻ; ചരിത്രം

By News Desk, Malabar News
19-year-old kneels Nadal on clay court; History
Representational Image
Ajwa Travels

മാഡ്രിഡ്: കളിമൺ കോർട്ടിൽ പകരംവെക്കാനാവാത്ത താരമാണ് റാഫേൽ നദാൽ. എന്നാൽ, നദാലിനെ ഇതേ കോർട്ടിൽ തന്നെ തറപറ്റിച്ചേർക്കുകയാണ് 19 വയസുകാരനായ സ്‌പാനിഷ്‌ താരം കാർലോസ് അൽകാരസ് ഗാർഫിയ. ഇതിഹാസ താരത്തെ പോലും ഞെട്ടിച്ചാണ് ഗാർഫിയയുടെ വിജയം .

മാഡ്രിഡ് ഓപ്പണിലെ ക്വാർട്ടർ ഫൈനലിൽ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് നദാലിനെ മറികടന്ന അൽകാരസ് സെമിയിലെത്തി. ജയത്തോടെ മാഡ്രിഡ് ഓപ്പൺ സെമിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി കാർലോസ് മാറി. നദാലിനെ കളിമൺ കോർട്ടിൽ മറികടക്കുന്ന ആദ്യ കൗമാര താരവും കാർലോസാണ്.

തുടരെ ഏഴ് മൽസരങ്ങൾ വിജയിച്ചാണ് കൗമാര സെൻസേഷൻ തന്റെ ഹീറോയ്‌ക്കെതിരെ കളത്തിലിറങ്ങിയത്. സ്‌പെയിനിലെ ഏറ്റവും വലിയ ടെന്നീസ് മൈതാനത്ത് 6-2 എന്ന സ്‌കോറിൽ അൽകാരസ് ആദ്യ സെറ്റ് സ്വന്തമാക്കി. എന്നാൽ, ഒന്നിനെതിരെ 6 പോയിന്റുകൾ നേടി നദാൽ രണ്ടാം സെറ്റിൽ തിരിച്ചടിച്ചു. മൂന്നാം സെറ്റിൽ വീണ്ടും അൽകാരസിന്റെ മാസ്‌മരിക പ്രകടനം. 6-3ന് സെറ്റും ജയവും സ്വന്തം.

Most Read: ‘ഒരു രാത്രിക്ക് 500’; ഓൺലൈൻ ലോണെടുത്ത യുവതിക്കെതിരെ അപകീർത്തി പ്രചാരണം, ഭീഷണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE