ഇന്ത്യയുടെ വെസ്‌റ്റ് ഇൻഡീസ് പര്യടനം ജൂലായ്‌ 22 മുതൽ

By Staff Reporter, Malabar News
indian-cricket-team
Ajwa Travels

മുംബൈ: ഇന്ത്യയുടെ വെസ്‌റ്റ് ഇൻഡീസ് പര്യടനം ജൂലായ് 22 മുതൽ. അഞ്ച് ടി-20 മൽസരങ്ങളും മൂന്ന് ഏകദിന മൽസരങ്ങളുമാണ് പര്യടനത്തിലുള്ളത്. ട്രിനിഡാഡിലെ ക്വീൻസ് പാർക്ക് ഓവലിലാണ് ഏകദിന മൽസരങ്ങൾ നടക്കുക. ടി-20 മൽസരങ്ങൾ മൂന്ന് സ്‌റ്റേഡിയങ്ങളിലായാണ്.

അവസാന രണ്ട് ടി-20 മൽസരങ്ങൾ അമേരിക്കയിലെ ഫ്ളോറിഡയിലാണ്. ജൂലായ് 22, 24, 27 തീയതികളിലാവും ഏകദിന മൽസരങ്ങൾ. 29ന് ആദ്യ ടി-20 നടക്കും. പുതുതായി നിർമിച്ച ബ്രയാൻ ചാൾസ് ലാറ സ്‌റ്റേഡിയത്തിലാവും മൽസരം.

ഓഗസ്‌റ്റ് 1, 2 തീയതികളിലായ സെന്റ് കിറ്റ്സ് ആൻഡ് നെവിസിലെ വാർണർ പാർക്കിൽ അടുത്ത രണ്ട് മൽസരങ്ങൾ നടക്കും. ഓഗസ്‌റ്റ് 6, 7 തീയതികളിൽ ഫ്ളോറിഡയിലെ ഫോർട്ട് ലോഡെർഡെയിലിലാവും അവസാനത്തെ രണ്ട് മൽസരങ്ങൾ. ഇംഗ്ളണ്ട് പര്യടനത്തിനു ശേഷം ജൂലായ് 18നാണ് ഇന്ത്യൻ ടീം ട്രിനിഡാഡിലേക്ക് തിരിക്കുക.

Read Also: കേരള ഐടി പാർക്ക് സിഇഒ ജോൺ എം തോമസ് സ്‌ഥാനമൊഴിയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE