എടികെയെ തകർത്ത് ബംഗാൾ സന്തോഷ് ട്രോഫി ടീം

By Staff Reporter, Malabar News
atk-bagan
Ajwa Travels

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ക്ളബ് എടികെ മോഹൻ ബഗാനെ പരാജയപ്പെടുത്തി ബംഗാളിന്റെ സന്തോഷ് ട്രോഫി ടീം. ഇന്ന് വൈകീട്ട് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്‌റ്റേഡിയത്തിലെ പരിശീലന ഗ്രൗണ്ടിൽ നടന്ന മൽസരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബംഗാളിന്റെ വിജയം.

തുഹിൻ ദാസാണ് ഗോൾ സ്‌കോറർ. സന്തോഷ് ട്രോഫിയിൽ കേരളത്തിനെതിരെ ഫൈനലിൽ പരാജയപ്പെട്ട ടീമാണ് സൗഹൃദപ്പോരിൽ മോഹൻ ബഗാനെ ഞെട്ടിച്ചത്. എഎഫ്‌സി കപ്പ് പോരാട്ടങ്ങൾക്ക് മുന്നോടിയായുള്ള ബ​ഗാന്റെ സന്നാഹ മൽസമായിരുന്നു ഇത്.

മികച്ച ഇലവനെയാണ് ബംഗാൾ അണിനിരത്തിയത്. ടിരി, ജോണി കൗക്കോ, മൻവീർ സിംഗ്, സുഭാശിഷ് ബോസ്, ലിസ്‌റ്റൺ കൊളാസോ, പ്രബീർ ദാസ് തുടങ്ങിയ പ്രമുഖ താരങ്ങളൊക്കെ എടികെക്കായി കളത്തിലിറങ്ങി.

Read Also: തൃക്കാക്കരയിൽ കെവി തോമസ് ഇടതുമുന്നണിക്ക് വേണ്ടി പ്രചാരണം നടത്തും; പിസി ചാക്കോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE