സന്തോഷ് ട്രോഫിയിൽ കലാശപ്പോര്; കിരീടം ലക്ഷ്യമിട്ട് കേരളം

By News Desk, Malabar News
Ajwa Travels

മഞ്ചേരി: തിങ്കളാഴ്‌ച സന്തോഷ് ട്രോഫിയിൽ കലാശപ്പോര്. മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ പശ്‌ചിമ ബംഗാളാണ് കേരളത്തിന്റെ എതിരാളികൾ. ഏഴാം കിരീടം ലക്ഷ്യമിട്ടാണ് കേരളാ ടീം കളത്തിലിറങ്ങുന്നത്. കേരളത്തിന്റെ 15ആം ഫൈനലാണിത്. മറുവശത്ത് ബംഗാൾ നേട്ടങ്ങളിൽ ബഹുദൂരം മുന്നിലാണ്. ടൂർണമെന്റിന്റെ ചരിത്രത്തിൽ ബംഗാളിന്റെ 46ആം ഫൈനലാണ് ഇത്തവണത്തേത്. 32 തവണ അവർ ജേതാക്കളുമായിരുന്നു.

സന്തോഷ് ട്രോഫിയിൽ ബംഗാളും കേരളവും മൂന്ന് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. 1989, 1994 വർഷങ്ങളിലെ കലാശപ്പോരിൽ ബംഗാളിനായിരുന്നു വിജയം. അതേസമയം, 2018ൽ നടന്ന ഫൈനലിൽ ബംഗാളിനെ അവരുടെ മൈതാനത്ത് വെച്ച് പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് കേരളം കിരീടം ചൂടിയത്. നിലവിൽ കേരള ഗോൾകീപ്പറായ വി മിഥുനാണ് അന്ന് കേരളത്തിന്റെ ഹീറോ ആയത്.

സെമിയിൽ കർണാടകക്ക് എതിരെ തകർപ്പൻ ജയം നേടിയാണ് കേരളം കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്. ടൂർണമെന്റിൽ കേരളം ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല. മേഘാലയക്കെതിരെ സമനിലയിൽ പിരിഞ്ഞ മൽസരമൊഴികെയെല്ലാം ടീം ജയിച്ച് കയറുകയായിരുന്നു. മുന്നേറ്റത്തിലെ മികവ് തന്നെയാണ് കേരളത്തിന് കരുത്താവുക.

ക്യാപ്‌റ്റൻ ജിജോ ജോസഫും അർജുൻ ജയരാജനും മുഹമ്മദ് റാഷിദും അടങ്ങുന്ന മധ്യനിര ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച സംഘമാണ്. സൂപ്പർ സബ്ബായി എത്തുന്ന ടികെ ജെസിനും പിഎൻ നൗഫലും തകർപ്പൻ പ്രകടനം പുറത്തെടുത്തിരുന്നു. സെമിയിൽ 30ആം മിനിറ്റിൽ പകരക്കാരനായി എത്തി അഞ്ച് ഗോൾ നേടിയ ജെസിൻ ആദ്യ ഇലവനിൽ എം വിഘ്‌നേശിന് പകരമെത്താനും സാധ്യതയുണ്ട്.

Most Read: വിദ്യാർഥികളെ ലക്ഷ്യമിട്ട് ഓൺലൈൻ വായ്‌പാ തട്ടിപ്പ്; ജാഗ്രത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE