ഒറ്റപ്പാലം നഗര വികസനം; കരട് പ്ളാനിന് സംസ്‌ഥാന സർക്കാരിന്റെ അംഗീകാരം
പാലക്കാട്: ഒറ്റപ്പാലം നഗര വികസനത്തിന്റെ മാസ്‌റ്റർ പ്ളാനിന് സംസ്‌ഥാന സർക്കാരിന്റെ അംഗീകാരം. റോഡുകളുടെ വികസനം ഉൾപ്പടെയുള്ള അടിസ്‌ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള നിർദ്ദേശങ്ങൾ ഉൾപ്പെട്ടതാണ് പ്ളാൻ. നാറ്റ്‌പാക് (നാഷണൽ ട്രാൻസ്‌പോർട്ടേഷൻ പ്ളാനിങ് ആൻഡ് റിസർച്...
അട്ടപ്പാടിയിലെ അതിക്രമം; പോലീസ് നടപടിയെ പിന്തുണച്ച് മുഖ്യമന്ത്രി
പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി ഊരിലുണ്ടായ പോലീസ് അതിക്രമത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നീതിനിർവഹണം നടത്തുന്നതിന് വേണ്ടിയാണ് പോലീസ് ഊരിലേക്ക് പോയതെന്നും, പോലീസിന്റേത് സ്വാഭാവിക നടപടി ആണെന്നും അദ്ദേഹം വ്യക്‌തമാക്കി. സംഭവത്തിൽ പ്രതിപക്ഷം...
ഷൊർണൂർ ഡയാലിസിസ് യൂണിറ്റ്; പൂർത്തിയാകാൻ ഉള്ളത് വെള്ളത്തിന്റെ പരിശോധന മാത്രം, പ്രവർത്തനം ഉടൻ
പാലക്കാട്: ഷൊർണൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് നഗരസഭാ അധ്യക്ഷൻ എംകെ ജയപ്രകാശ് അറിയിച്ചു. നിലവിൽ യൂണിറ്റിലേക്ക് ആവശ്യമായ വെള്ളത്തിന്റെ പരിശോധന മാത്രമാണ് പൂർത്തിയാകാൻ ഉള്ളത്. ഇത് സംബന്ധിച്ച...
പാലക്കാട് 1,100 കിലോ ചന്ദനം പിടികൂടി; രണ്ട് പേർ അറസ്‌റ്റിൽ
പാലക്കാട്: ജില്ലയിൽ വൻ ചന്ദനവേട്ട. 1,100 കിലോ ചന്ദനം വനം വകുപ്പ് പിടികൂടി. മഞ്ചേരിയിൽ നിന്നും തമിഴ്‌നാട്ടിലേക്ക് കടത്താൻ ശ്രമിച്ച ചന്ദനമാണ് പിടികൂടിയത്. സംഭവത്തിൽ രണ്ട്‍ പേരെ അറസ്‌റ്റ് ചെയ്‌തു.
ചന്ദനം കടത്താൻ ഉപയോഗിച്ച...
കോവിഡ് കാല പോലീസ് പരിശോധനകൾ ശക്‌തമായി തന്നെ തുടരും; ജില്ലാ പോലീസ് വിഭാഗം
പാലക്കാട്: കോവിഡ് കാല പോലീസ് പരിശോധനകൾ ശക്‌തമായി തന്നെ തുടരുമെന്ന് ജില്ലാ പോലീസ് വിഭാഗം അറിയിച്ചു. മാന്യമായ പരിശോധനയ്‌ക്കൊപ്പം പിഴ ചുമത്തുന്നതിന്റെ കാരണം കൂടി ജനങ്ങളെ ബോധിപ്പിച്ച് നടപടി തുടരാൻ ഡിവൈഎസ്‌പിമാർക്ക് പോലീസ്...
ഓടകളുടെ ശുചീകരണം; പൊതുമരാമത്ത് വകുപ്പ് അലംഭാവം കാണിക്കുന്നതായി ആരോപണം
മുതലമട: വിവിധ തദ്ദേശ സ്‌ഥാപനങ്ങളിലെ ഓടകളുടെ ശുചീകരണ, പുനർനിർമാണ പ്രവർത്തനങ്ങളിൽ പൊതുമരാമത്ത് വകുപ്പ് അലംഭാവം കാണിക്കുന്നതായി ആരോപണം. കൊല്ലങ്കോട്, പുതുനഗരം, മുതലമട, എന്നീ പഞ്ചായത്തുകളിലെ ഓടകളിലാണ് ശുചീകരണവും ഒപ്പംതന്നെ പുനർനിർമാണവും നടക്കേണ്ടത്. എന്നാൽ,...
ജില്ലയിലെ ജനവാസ മേഖലയിൽ കാട്ടാനശല്യം; വാഹനങ്ങളും തകർത്തു
പാലക്കാട്: ജില്ലയിലെ കൊട്ടേക്കാട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം കനത്ത നാശനഷ്‌ടമുണ്ടാക്കി മടങ്ങി. പ്രദേശത്ത് പാർക്ക് ചെയ്‌തിരുന്ന വാഹനങ്ങൾ ആനകൾ തകർത്തു. കൂടാതെ കൃഷിയിടങ്ങളിൽ കയറി വിളകളും നശിപ്പിച്ചതായി നാട്ടുകാർ വ്യക്‌തമാക്കി.
ഇന്ന് പുലർച്ചയോടെയാണ്...
അതിർത്തി കടന്ന് മായം കലർന്ന പാൽ; ക്ഷീരവികസന വകുപ്പ് പരിശോധന തുടങ്ങി
പാലക്കാട്: മീനാക്ഷിപുരം അതിർത്തിയിൽ ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകൾ തുടങ്ങി. ഓണ വിപണി ലക്ഷ്യമിട്ട് കേരളത്തിലേക്ക് മായം കലർന്ന പാൽ എത്തുന്നത് തടയുന്നതിനാണ് പരിശോധനകൾ കർശനമാക്കിയത്. അതിർത്തിയിൽ വിജിലൻസ് നിരീക്ഷണവും കർശനമാക്കിയിട്ടുണ്ട്. ചിറ്റൂരിൽ...







































