ഒറ്റപ്പാലം നഗര വികസനം; കരട് പ്ളാനിന് സംസ്‌ഥാന സർക്കാരിന്റെ അംഗീകാരം

By Trainee Reporter, Malabar News
Ottappalam Town
Ajwa Travels

പാലക്കാട്: ഒറ്റപ്പാലം നഗര വികസനത്തിന്റെ മാസ്‌റ്റർ പ്ളാനിന് സംസ്‌ഥാന സർക്കാരിന്റെ അംഗീകാരം. റോഡുകളുടെ വികസനം ഉൾപ്പടെയുള്ള അടിസ്‌ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള നിർദ്ദേശങ്ങൾ ഉൾപ്പെട്ടതാണ് പ്ളാൻ. നാറ്റ്‌പാക് (നാഷണൽ ട്രാൻസ്‌പോർട്ടേഷൻ പ്ളാനിങ് ആൻഡ് റിസർച് സെന്റർ) ആണ് നഗരാസൂത്രണത്തിനുള്ള കരട് പ്ളാൻ തയ്യാറാക്കിയത്.

2013-14 കാലത്ത് നാറ്റ്‌പാക്കിലെ വിദഗ്‌ധ സംഘം നേരിട്ട് സന്ദർശിച്ച് വിലയിരുത്തിയതിന് ശേഷമാണ് പ്ളാൻ തയ്യാറാക്കിയത്. വാണിജ്യ-വ്യവസായ-കാർഷിക-ജനവാസ മേഖലകളാക്കി തിരിച്ച് നഗരവികസനം നടപ്പിലാക്കാനുള്ള നിർദ്ദേശങ്ങളാണ് പ്ളാനിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് നഗരസഭാ ചെയർപേഴ്‌സൺ കെ ജനകീദേവി, ഉപാധ്യക്ഷൻ കെ രാജേഷ് എന്നിവർ അറിയിച്ചു. പൊതുശുചിമുറികൾ, വാഹന പാർക്കിങ് ഉൾപ്പടെയുള്ള ക്രമീകരണത്തെ കുറിച്ചും പ്ളാനിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ജില്ലാ നഗരാസൂത്രണ വിഭാഗം പരിശോധിച്ച് ഭേദഗതി വരുത്തിയ പ്ളാനാണ് സംസ്‌ഥാന സർക്കാരിന് മുമ്പാകെ സമർപ്പിച്ചത്. പ്ളാൻ അടുത്ത ദിവസം നഗരസഭാ കൗൺസിൽ യോഗം പരിഗണിക്കും. ശേഷം പ്ളാൻ നഗരസഭ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. പൊതുജനങ്ങൾക്ക് ഇത് സംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖാമൂലം നഗരസഭയെ അറിയിക്കാം. സർക്കാരിന്റെ അംഗീകാരം ലഭിച്ചതോടെ പ്ളാൻ പ്രകാരമുള്ള പ്രവർത്തനങ്ങൾ സംബന്ധിച്ച് തീരുമാനങ്ങൾ ചർച്ച ചെയ്യുമെന്നും നഗരസഭാ അധികൃതർ അറിയിച്ചു.

Read Also: മനോധൈര്യവും ഇച്ഛാശക്‌തിയും ലക്ഷ്യത്തിൽ എത്തിച്ചു; കിളിമഞ്ചാരോ കീഴടക്കി കണ്ണൂരിലെ ദമ്പതികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE