പാലക്കാട് 1,100 കിലോ ചന്ദനം പിടികൂടി; രണ്ട് പേർ അറസ്‌റ്റിൽ

By Desk Reporter, Malabar News
sandelwood-smuggling in Palakkad
Representational Image
Ajwa Travels

പാലക്കാട്: ജില്ലയിൽ വൻ ചന്ദനവേട്ട. 1,100 കിലോ ചന്ദനം വനം വകുപ്പ് പിടികൂടി. മഞ്ചേരിയിൽ നിന്നും തമിഴ്‌നാട്ടിലേക്ക് കടത്താൻ ശ്രമിച്ച ചന്ദനമാണ് പിടികൂടിയത്. സംഭവത്തിൽ രണ്ട്‍ പേരെ അറസ്‌റ്റ് ചെയ്‌തു.

ചന്ദനം കടത്താൻ ഉപയോ​ഗിച്ച ലോറിയിൽ ഉണ്ടായിരുന്ന ഒറ്റപ്പാലം സ്വദേശി അബ്‌ദുൽ സലാം, കൊണ്ടോട്ടി സ്വദേശി അനസ് എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്‌. വനം വകുപ്പ് വിജിലൻസ് വിഭാഗം, പാലക്കാട്, നെൻമാറ ഡിവിഷനുകൾ സംയുക്‌തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

മഞ്ചേരി സ്വദേശി കുട്ടിമാൻ എന്നയാളുടേതാണ് ചന്ദനമെന്ന് പിടിയിലായവർ മൊഴി നൽകി. ചന്ദനത്തിന്റെ ഉറവിടം അന്വേഷിച്ചു വരുന്നതായി വനം വകുപ്പ് പറഞ്ഞു.

Most Read:  ഇ ബുൾജെറ്റ് വിവാദം; അന്വേഷിക്കുമെന്ന് മന്ത്രി ആന്റണി രാജു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE