ഇ ബുൾജെറ്റ് വിവാദം; അന്വേഷിക്കുമെന്ന് മന്ത്രി ആന്റണി രാജു

By Staff Reporter, Malabar News
e-bull jet controversary
Ajwa Travels

തിരുവനന്തപുരം: ഇ ബുൾജെറ്റ് വിവാദം അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റിന്റെ ഭാഗത്ത് തെറ്റ് ഉണ്ടെങ്കിൽ തിരുത്തുമെന്നും മന്ത്രി വ്യക്‌തമാക്കി. അതേസമയം, യൂട്യൂബർമാർ ആണെങ്കിലും നിയമലംഘനം അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. നിയമം ലംഘിച്ചാൽ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

ഇന്ന് രാവിലെയാണ് വ്‌ളോഗർമാരായ ഇ ബുൾജെറ്റ് സഹോദരൻമാരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ആർടിഒ ഓഫിസിൽ സംഘർഷം ഉണ്ടാക്കിയെന്ന് കാട്ടിയായിരുന്നു നടപടി. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാന്‍ ഉദ്യോഗസ്‌ഥര്‍ കസ്‌റ്റഡിയിൽ എടുത്തിരുന്നു.

ഇതിന്റെ തുടർ നടപടികൾക്കായി ഇന്ന് സ്‌റ്റേഷനിൽ ഹാജരാകാൻ ഇവരോട് ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ ഇരുവരും എത്തിയതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. വ്‌ളോ​ഗ‍ർമാരും ഉദ്യോ​ഗസ്‌ഥരും തമ്മിൽ വാക്ക് തർക്കമാവുകയും തുടർന്ന് കണ്ണൂ‍ർ ടൗൺ പോലീസ് സംഭവ സ്‌ഥലത്തെത്തി ഇരുവരെയും അറസ്‌റ്റ് ചെയ്യുകയുമായിരുന്നു.

Read Also: കലക്കു വെള്ളത്തിൽ മീൻ പിടിക്കുന്നവരെ പ്രോൽസാഹിപ്പിക്കാനില്ല; മുഈനലി തങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE