സൈക്കിൾ പിന്നീട് വാങ്ങാം; ഈ തുക ദുരിതാശ്വാസ നിധിയിലേക്ക്
ആനക്കര: ഏറെ നാളത്തെ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു സൈക്കിൾ എന്നത്. ആഗ്രഹം പൂർത്തീകരിക്കാൻ നാണയത്തുട്ടുകൾ കൂട്ടിവച്ച് കൊച്ചു സമ്പാദ്യവും ആദിദേവ് എന്ന ഒൻപത് വയസുകാരൻ ഉണ്ടാക്കിയിരുന്നു. എന്നാൽ തൽക്കാലം സൈക്കിൾ എന്ന സ്വപ്‌നം...
വാളയാറിലെ കഞ്ചാവുവേട്ട; പ്രതികളെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് എക്‌സൈസ്
പാലക്കാട് : വാളയാറിൽ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പ്രതികളെ കസ്‌റ്റഡിയിൽ വിട്ട് നൽകണമെന്ന ആവശ്യവുമായി എക്‌സൈസ് കോടതിയെ സമീപിച്ചു. ആന്ധ്രാപ്രദേശിൽ നിന്നും കേരളത്തിലേക്ക് 761 കിലോഗ്രാം കഞ്ചാവ് കടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. കഞ്ചാവ്...
വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു; പരിശീലനം ഇന്ന് മുതൽ
പാലക്കാട്: ഞായറാഴ്‌ച നടക്കുന്ന വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ ആരംഭിച്ചു. 9 കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വോട്ടെണ്ണലിന് മൊത്തം 3000 ജീവനക്കാരെ നിയമിക്കും. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്രങ്ങളിൽ ശക്‌തമായ പ്രതിരോധ സംവിധാനം ഏർപ്പെടുത്തും....
അയൽ സംസ്‌ഥാനങ്ങളിൽ നിയന്ത്രണങ്ങൾ കർശനം; കൂടുതൽ പേർ മടങ്ങുന്നു
വാളയാർ: തീവ്ര കോവിഡ് വ്യാപനത്തെ തുടർന്ന് കർണാടക ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന മലയാളികളുടെ എണ്ണം കൂടുന്നു. കർണാടകയിൽ രണ്ടാഴ്‌ച കർഫ്യു പ്രഖ്യാപിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം വാളയാർ...
കോവിഡ് വ്യാപനം; പാലക്കാട് 8 പഞ്ചായത്തുകളിൽ നിരോധനാജ്‌ഞ
പാലക്കാട് : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കർശന നിയന്ത്രണം. ഇതേ തുടർന്ന് ജില്ലയിലെ 8 ഗ്രാമപഞ്ചായത്തുകളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. പെരിങ്ങോട്ടുകുറിശ്ശി, പട്ടിത്തറ, ആനക്കര, മുതുതല, വിളയൂർ,...
കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ
ഷൊർണൂർ: ട്രെയിൻ യാത്രക്കാരായ യുവാക്കളിൽ നിന്ന് മൂന്ന് കിലോ കഞ്ചാവും 30 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. ഫറോക്ക് സ്വദേശികളായ ഷഹൽ (21), ഷിഫാൽ (21) എന്നിവരെയാണ് ഷൊർണൂർ റെയിൽവേ പോലീസ് പിടികൂടിയത്....
അനധികൃതമായി സംസ്‌ഥാനത്തേക്ക് കടക്കാൻ ശ്രമം; 30 പേരെ പോലീസ് തടഞ്ഞു
പാലക്കാട് : അതിർത്തികളിൽ നിലനിൽക്കുന്ന പരിശോധനകൾ വെട്ടിച്ച് വനമേഖലയിലൂടെ കേരളത്തിലേക്ക് കടക്കാൻ ശ്രമിച്ച ആളുകളെ പോലീസ് തടഞ്ഞു. തമിഴ്‌നാട്ടിൽ വോട്ടെടുപ്പിന് പോയ 30 ഓളം ആളുകൾ ഉൾക്കൊള്ളുന്ന സംഘമാണ് നിയന്ത്രണങ്ങൾ ലംഘിച്ച് സംസ്‌ഥാനത്തേക്ക്...
പാലക്കാട് കുതിരയോട്ടം; കൂടുതൽ പേർ അറസ്‌റ്റിൽ
പാലക്കാട്: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് തത്തമംഗലത്ത് കുതിരയോട്ട മൽസരം സംഘടിപ്പിച്ച ആളുകൾക്കെതിരെ കൂടുതൽ നടപടികളുമായി പോലീസ്. അങ്ങാടി വേല കമ്മറ്റിയിലെ 18 സംഘാടകരേയും 16 കുതിരയോട്ടക്കാരേയും ചിറ്റൂർ പോലീസ് അറസ്‌റ്റ് ചെയ്‌തു.
കഴിഞ്ഞ ദിവസം...









































