പാലക്കാട് കുതിരയോട്ടം; കൂടുതൽ പേർ അറസ്‌റ്റിൽ

By Staff Reporter, Malabar News
palakkad horse race
Ajwa Travels

പാലക്കാട്: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് തത്തമംഗലത്ത് കുതിരയോട്ട മൽസരം സംഘടിപ്പിച്ച ആളുകൾക്കെതിരെ കൂടുതൽ നടപടികളുമായി പോലീസ്. അങ്ങാടി വേല കമ്മറ്റിയിലെ 18 സംഘാടകരേയും 16 കുതിരയോട്ടക്കാരേയും ചിറ്റൂർ പോലീസ് അറസ്‌റ്റ് ചെയ്‌തു.

കഴിഞ്ഞ ദിവസം 200 ഓളം നാട്ടുകാർക്കും 57 കുതിരയോട്ടക്കാർക്കും എതിരെയാണ് പോലീസ് കേസെടുത്തത്. കൂടുതൽ പേർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം.

ചിറ്റൂർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ ഉൽസവത്തോട് അനുബന്ധിച്ചാണ്‌ കുതിരയോട്ടം നടത്തിയത്. വിലക്ക് ലംഘിച്ചും, കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചും ഇരുപതോളം കുതിരകളെ പങ്കെടുപ്പിച്ചാണ് കുതിരയോട്ടം സംഘടിപ്പിച്ചത്. ഇതിൽ ആയിരത്തോളം പേർ പങ്കെടുത്തിരുന്നു. തമിഴ്നാട്ടിൽ നിന്നടക്കം ആളുകൾ കുതിരയോട്ടം കാണാൻ തത്തമംഗലത്ത് എത്തിയിരുന്നു.

Malabar News: വളപട്ടണം പാലത്തിന്റെ കൈവരിയിലേക്ക് ലോറി ഇടിച്ചുകയറി അപകടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE