വളപട്ടണം പാലത്തിന്റെ കൈവരിയിലേക്ക് ലോറി ഇടിച്ചുകയറി അപകടം

By Staff Reporter, Malabar News
accident
Ajwa Travels

കണ്ണൂർ: വളപട്ടണം പാലത്തിൽ ലോറി അപകടത്തിൽപ്പെട്ടു. ഞായറാഴ്‌ച പുലർച്ചെ 5:30ഓടെ ആയിരുന്നു അപകടം. കോട്ടയത്ത് നിന്നും മഹാരാഷ്‌ട്രയിലേക്ക് പൈനാപ്പിളുമായി പോയ നാഷണൽ പെർമിറ്റ് ലോറി പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറുക ആയിരുന്നു.

അപകടത്തിൽ കൈവരി തകർന്നെങ്കിലും വണ്ടി പുഴയിലേക്ക് പതിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി. വണ്ടിയുടെ മുൻ ചക്ര ഭാഗം പൂർണമായും തകർന്ന നിലയിലാണ്. ക്രെയിൻ ഉപയോഗിച്ച് ലോറി വളപട്ടണം സ്‌റ്റേഷൻ പരിസരത്തേക്ക് മാറ്റി.

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. ഡ്രൈവർ പികെ ജോമോൻ, ക്ളീനർ ലിപിൻ എന്നിവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇരുവരും തൊടുപുഴ സ്വദേശികളാണ്.

Malabar News: സോളാർ തട്ടിപ്പ് കേസ്; സരിതാ നായർ കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE