കോവിഡ് നിയന്ത്രണം ലംഘിച്ച് കുതിരയോട്ട മൽസരം; സംഘാടകർക്ക് എതിരെ കേസ്

By Team Member, Malabar News
horse riding
Representational image
Ajwa Travels

പാലക്കാട് : ജില്ലയിൽ ചിറ്റൂർ തത്തമംഗലത്ത് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കുതിരയോട്ട മൽസരം നടത്തി. 45 കുതിരകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് മൽസരം നടത്തിയത്. തുടർന്ന് ആള്‍ക്കൂട്ടം ഉണ്ടാകും വിധം ചടങ്ങ് സംഘടിപ്പിച്ചതിന് കണ്ടാലറിയാവുന്ന അഞ്ഞൂറിലധികം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോൾ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് ആൾക്കൂട്ടം ഉണ്ടാക്കികൊണ്ട് കുതിരയോട്ട മൽസരം സംഘടിപ്പിച്ചിരിക്കുന്നത്. രണ്ടു കൊല്ലത്തിലൊരിക്കല്‍ നടത്തുന്ന അങ്ങാടിവേലയുടെ ഭാഗമായി രാവിലെ ഏഴരമുതല്‍ എട്ടരവരെയായിരുന്നു കുതിരയോട്ടം. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചത് ശ്രദ്ധയിൽപെട്ടതോടെ കൂടുതൽ പോലീസ് സംഘമെത്തി മൽസരം നിർത്തിച്ചു.

നിലവിൽ പകർച്ചവ്യാധി നിയന്ത്രണ നിയമ ലംഘനത്തിനാണ് സംഘാടകർ ഉൾപ്പടെ ഉള്ളവർക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തത്‌. വേലയുടെ ഒരുക്കങ്ങൾ തുടങ്ങിയപ്പോൾ തന്നെ ജില്ലാ ഭരണകൂടത്തെ വിവരം അറിയിച്ചുവെന്നും, എന്നാൽ ചടങ്ങ് നിർത്തിവെക്കാൻ വേണ്ട നടപടികൾ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നുമാണ് പോലീസ് ആരോപിക്കുന്നത്. കൂടാതെ ചടങ്ങിന് വേണ്ടി ഒരു കുതിരയെ പങ്കെടുപ്പിക്കാൻ പോലീസ് നിർദേശം നൽകിയിരുന്നെങ്കിലും, സംഘാടകർ 45 കുതിരകളെ പങ്കെടുപ്പിക്കുകയായിരുന്നു.

Read also : വീണ്ടും ദുരിതം; ഡെൽഹിയിൽ ഓക്‌സിജൻ കിട്ടാതെ 20 മരണം കൂടി, 210 പേരുടെ നില ഗുരുതരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE