പാലക്കയത്ത് ഉരുൾപൊട്ടൽ; കാഞ്ഞിരപ്പുഴ ഡാമിലെ ജലനിരപ്പ് ഉയർന്നു- ജാഗ്രതാ നിർദ്ദേശം
പാലക്കാട്: സംസ്‌ഥാനത്ത് മിക്കയിടങ്ങളിലും ശക്‌തമായ മഴ തുടരുന്നു. പാലക്കാട് ജില്ലയിലെ പാലക്കയത്ത് ഉരുൾപൊട്ടൽ ഉണ്ടായി. പാണ്ടൻ മലയിലാണ് ഉരുൾപൊട്ടിയത്. ആളപായമില്ല. പാലക്കയം ഭാഗത്ത് കടകളിലും വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. പുഴയിലെ ജലനിരപ്പ് ഉയർന്നു....
വാണിയംകുളത്ത് സ്‌ത്രീകൾ മരിച്ച സംഭവം; കൊലപാതകമെന്ന് പോലീസ്
പാലക്കാട്: വാണിയംകുളത്ത് എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചു രണ്ടു സ്‌ത്രീകൾ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കവർച്ചാ ശ്രമത്തിനിടെയുള്ള കൊലയാണെന്നാണ് പോലീസ് പറയുന്നത്. കൊല്ലപ്പെട്ടവരുടെ വീട്ടിൽ നിന്നും ഇറങ്ങിയോടുന്നതിനിടെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ച...
പാലക്കാട്ട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു രണ്ടു സ്‌ത്രീകൾ മരിച്ചു
പാലക്കാട്: വാണിയംകുളത്ത് എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചു രണ്ടു സ്‌ത്രീകൾ മരിച്ചു. വാണിയംകുളം ത്രാങ്ങാലിയിലാണ് ഇന്ന് ഉച്ചക്ക് ശേഷം അതിദാരുണമായ സംഭവം നടന്നത്. നീലാമലക്കുന്ന് സ്വദേശികളായ സഹോദരിമാരായ തങ്കം, പദ്‌മിനി എന്നിവരാണ് മരിച്ചത്. അതേസമയം,...
വല്ലപ്പുഴയിൽ യുവതിയുടെ ആത്‍മഹത്യ; ഭർത്താവും ഭർതൃമാതാവും അറസ്‌റ്റിൽ
പട്ടാമ്പി: വല്ലപ്പുഴയിൽ യുവതി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവും ഭർതൃ മാതാവും പോലീസ് പിടിയിൽ. വല്ലപ്പുഴ ചെറുകോട് എലപ്പുള്ളി ബാബുരാജിന്റെ ഭാര്യ അഞ്‌ജനയെയാണ് (26) കഴിഞ്ഞ വെള്ളിയാഴ്‌ച വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്....
കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാർ മുങ്ങിമരിച്ചു
പാലക്കാട്: കുളത്തിൽ കുളിക്കാനിറങ്ങിയ സഹോദരിമാർ മുങ്ങിമരിച്ചു. പാലക്കാട് മണ്ണാർക്കാട് കോട്ടോപാടത്താണ് മൂന്ന് സഹോദരികൾ മുങ്ങി മരിച്ചത്. കോട്ടോപാടം പെരുങ്കുളത്തിൽ കുളിക്കാൻ ഇറങ്ങിയവരാണ് മരിച്ചത്. റിൻഷി (18), നിഷിത(26), രമീഷ (23) എന്നിവരാണ് മരിച്ചത്....
‘ഓപ്പറേഷൻ ഹണ്ട്’; ചെക്ക്പോസ്‌റ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
പാലക്കാട്: 'ഓപ്പറേഷൻ ഹണ്ട്' എന്ന പേരിൽ സംസ്‌ഥാനത്തെ അതിർത്തി ചെക്ക്പോസ്‌റ്റുകളിൽ വിജിലൻസ് മിന്നൽ പരിശോധന. ഒമ്പത് അതിർത്തി ചെക്ക്പോസ്‌റ്റുകളിലും എക്‌സൈസ് വകുപ്പിന്റെ 39 അതിർത്തി ചെക്ക്പോസ്‌റ്റുകളിലും മൃഗസംരക്ഷണ വകുപ്പിന്റെ 19 കന്നുകാലി ചെക്ക്പോസ്‌റ്റുകളിലും...
കഞ്ചിക്കോട് ഓണാഘോഷ പരിപാടിക്കിടെ ആക്രമണം; വിദ്യാർഥിക്ക് പരിക്ക്
പാലക്കാട്: കഞ്ചിക്കോട് ഓണാഘോഷ പരിപാടിക്കിടെ സ്‌കൂൾ വിദ്യാർഥിക്ക് നേരെ ആക്രമണം.കഞ്ചിക്കോട് ഗവ. സ്‌കൂൾ വിദ്യാർഥിയായ വിശാലിന് നേരെയാണ് ആക്രമണം ഉണ്ടായത്. എസ്എഫ്ഐ പ്രവർത്തകനാണ് വിശാഖ്. എബിവിപി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് എസ്എഫ്ഐയുടെ ആരോപണം.
എസ്എഫ്ഐ...
കല്ലട ബസ് മറിഞ്ഞു നിരവധിപേർക്ക് പരിക്ക്; രണ്ടുപേർ മരിച്ചതായി ഒറ്റപ്പാലം എംഎൽഎ
പാലക്കാട്: കല്ലട ട്രാവൽസിന്റെ ദീർഘദൂര ബസ് മറിഞ്ഞു അപകടം. പാലക്കാട് ജില്ലയിലെ തിരുവാഴിയോട് കാർഷിക വികസന ബാങ്കിന് മുന്നിൽ ഇന്ന് രാവിലെ 7.45നാണ് അപകടം നടന്നത്. അപകടത്തിൽ രണ്ടുപേർ മരിച്ചതായി ഒറ്റപ്പാലം എംഎൽഎ...









































