പാലക്കാട്: കുളത്തിൽ കുളിക്കാനിറങ്ങിയ സഹോദരിമാർ മുങ്ങിമരിച്ചു. പാലക്കാട് മണ്ണാർക്കാട് കോട്ടോപാടത്താണ് മൂന്ന് സഹോദരികൾ മുങ്ങി മരിച്ചത്. കോട്ടോപാടം പെരുങ്കുളത്തിൽ കുളിക്കാൻ ഇറങ്ങിയവരാണ് മരിച്ചത്. റിൻഷി (18), നിഷിത(26), രമീഷ (23) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1.30ഓടെയായിരുന്നു അപകടം.
അതിഥി തൊഴിലാളികളാണ് ഇവരെ പുറത്തെത്തിച്ചത്. ഫയർഫോഴ്‌സ് വരുന്നതിന് മുമ്പേ ഇവരെ അതിഥി തൊഴിലാളികൾ പുറത്തെത്തിച്ചിരുന്നു. മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മൂവരുടെയും ജീവൻ രക്ഷിക്കാനായില്ല. പിതാവിനൊപ്പമാണ് മൂവരും കുളിക്കാനും അലക്കാനുമായി കുളത്തിലെത്തിയത്.
Most Read| പാചക വാതക വില കുറച്ചു കേന്ദ്രം; സബ്‌സിഡി പ്രഖ്യാപിച്ചു