പാലക്കാട് രണ്ടു യുവാക്കളുടെ മൃതദേഹങ്ങൾ പാടത്ത് കുഴിച്ചിട്ട നിലയിൽ

By Trainee Reporter, Malabar News
A subordinate was beaten in a crowd; Change of location for Police Inspector
Representational Image
Ajwa Travels

പാലക്കാട്: രണ്ടു യുവാക്കളുടെ മൃതദേഹങ്ങൾ പാടത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പാലക്കാട് കൊടുമ്പ് പഞ്ചായത്തിലെ കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് ലക്ഷംവീട് കോളനിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നാളെ തഹസിൽദാരുടെ സാന്നിധ്യത്തിലെ മൃതദേഹങ്ങൾ പുറത്തെടുക്കുകയുള്ളൂ. പ്രദേശം പോലീസ് കാവലിലാണ്.

അതേസമയം, മൃതദേഹങ്ങൾ ആരുടേതാണെന്ന് സ്‌ഥിരീകരണമുണ്ടായിട്ടില്ല. നേരത്തെ വെനേലി ഭാഗത്ത് അടിപിടി കേസുമായി ബന്ധപ്പെട്ടു നാല് യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇവർ കരിങ്കരപ്പുള്ളിയിൽ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്. ഇവരിൽ രണ്ടു പേരുടെ മൃതദേഹമെന്നാണ് പോലീസ് സംശയം. മറ്റുള്ള രണ്ടുപേരുടെ മൊഴികളുടെ അടിസ്‌ഥാനത്തിലാണ്‌ പോലീസ് പരിശോധന നടത്തിയതും, മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയതും.

Most Read| നിപ; കോഴിക്കോട് ജില്ലയിലെ കണ്ടെയ്‌ൻമെന്റ് സോണുകൾ പിൻവലിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE