പാലക്കയത്ത് ഉരുൾപൊട്ടൽ; കാഞ്ഞിരപ്പുഴ ഡാമിലെ ജലനിരപ്പ് ഉയർന്നു- ജാഗ്രതാ നിർദ്ദേശം

By Trainee Reporter, Malabar News
Heavy-Rain in Kerala
Representational Image
Ajwa Travels

പാലക്കാട്: സംസ്‌ഥാനത്ത്‌ മിക്കയിടങ്ങളിലും ശക്‌തമായ മഴ തുടരുന്നു. പാലക്കാട് ജില്ലയിലെ പാലക്കയത്ത് ഉരുൾപൊട്ടൽ ഉണ്ടായി. പാണ്ടൻ മലയിലാണ് ഉരുൾപൊട്ടിയത്. ആളപായമില്ല. പാലക്കയം ഭാഗത്ത് കടകളിലും വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. പുഴയിലെ ജലനിരപ്പ് ഉയർന്നു. ഉൾക്കാട്ടിനുള്ളിൽ ഇപ്പോഴും കനത്ത മഴ പെയ്യുകയാണ്. അതേസമയം, കാഞ്ഞിരപ്പുഴ ഡാമിലെ ജലനിരപ്പും ഉയരുകയാണ്.

ഇരുമ്പാമുട്ടിയിൽ പുഴയ്‌ക്ക് അക്കരെ രണ്ടുപേർ കുടുങ്ങികിടക്കുന്നതായാണ് വിവരം. ഇവരെ രക്ഷിക്കാൻ ഫയർഫോഴ്‌സ് സംഘം സ്‌ഥലത്തെത്തിയിട്ടുണ്ട്. വൈകിട്ട് മുതൽ ഇവിടെ കനത്ത മഴയാണ് പെയ്യുന്നത്. കാർമൽ സ്‌കൂൾ മുറ്റത്തും പള്ളി മുറ്റത്തും വെള്ളം കയറിയിട്ടുണ്ട്. കാഞ്ഞിരപ്പുഴ ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ പുഴയിൽ ഇറങ്ങരുതെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.

ഡാമിലെ ജലനിരപ്പ് അതിവേഗം ഉയരുന്നതിനാൽ മൂന്ന് ഷട്ടറുകൾ 60-70 സെന്റീമീറ്ററോളം ഉയർത്താൻ സാധ്യതയുള്ളതായി എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. കാഞ്ഞിരപ്പുഴ, മണ്ണാർക്കാട്. നെല്ലിപ്പുഴ, കുന്തിപ്പുഴ, തൂതപ്പുഴ ഭാഗത്ത് ഉള്ളവർ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.

Most Read| 145 ശതമാനം അധിക വരുമാനം; ആദ്യമായി പ്രവർത്തന ലാഭത്തിൽ കൊച്ചി മെട്രോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE