വല്ലപ്പുഴയിൽ യുവതിയുടെ ആത്‍മഹത്യ; ഭർത്താവും ഭർതൃമാതാവും അറസ്‌റ്റിൽ

വല്ലപ്പുഴ ചെറുകോട് എലപ്പുള്ളി ബാബുരാജിന്റെ ഭാര്യ അഞ്‌ജനയെയാണ് (26) കഴിഞ്ഞ വെള്ളിയാഴ്‌ച വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

By Trainee Reporter, Malabar News
Three members of a family hanged in Kalamasery
Representational Image

പട്ടാമ്പി: വല്ലപ്പുഴയിൽ യുവതി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവും ഭർതൃ മാതാവും പോലീസ് പിടിയിൽ. വല്ലപ്പുഴ ചെറുകോട് എലപ്പുള്ളി ബാബുരാജിന്റെ ഭാര്യ അഞ്‌ജനയെയാണ് (26) കഴിഞ്ഞ വെള്ളിയാഴ്‌ച വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്‌ജന ചികിൽസയിലിരിക്കെ ചൊവ്വാഴ്‌ച പുലർച്ചെയാണ് മരിച്ചത്.

ഭർത്താവ് ബാബുരാജ്, മാതാവ് സുജാത എന്നിവരെയാണ് ഷൊർണൂർ ഡിവൈഎസ്‌പി അറസ്‌റ്റ് ചെയ്‌തത്‌. കുടുംബ വഴക്കും ഭർതൃപീഡനവുമാണ് അഞ്‌ജനയുടെ ആത്‍മഹത്യക്ക് കാരണമെന്ന് ചൂണ്ടിക്കാണിച്ചു ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് അറസ്‌റ്റ്. നേരത്തെയും ഭർതൃ പീഡനവുമായി ബന്ധപ്പെട്ടു യുവതി പോലീസിൽ പരാതി നൽകിയിരുന്നു.

തുടർന്ന് കഴിഞ്ഞ കുറച്ചു കാലം അഞ്‌ജന സ്വന്തം വീട്ടിലായിരുന്നു. പിന്നീടാണ് ചെറുകോട്ടെ ഭർത്താവിന്റെ വീട്ടിലേക്ക് തിരിച്ചെത്തിയത്. ആത്‍മഹത്യാ പ്രേരണ, ഭർതൃപീഡനം എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തതെന്ന്‌ ഷൊർണൂർ ഡിവൈഎസ്‌പി പിസി ഹരിദാസ് പറഞ്ഞു.

Most Read| ‘പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു’; വിമർശനങ്ങൾ കാര്യമാക്കുന്നില്ലെന്ന് ജയസൂര്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE