‘പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു’; വിമർശനങ്ങൾ കാര്യമാക്കുന്നില്ലെന്ന് ജയസൂര്യ

കർഷകർ കഷ്‌ടപ്പെട്ടു വിളവിറക്കി കൊയ്‌തെടുത്ത നെല്ലിന് സംഭരിച്ച ശേഷം ആറ് മാസമായിട്ടും പണം കൊടുക്കാത്തത് കടുത്ത അനീതിയായി തോന്നി. ആ നെല്ല് പുഴുങ്ങിക്കുത്തി അരിയായി വിപണിയിൽ എത്തിയിട്ടുണ്ടാകില്ലേ? എന്നിട്ടും ആ പാവം കർഷകർ പ്രശ്‌നങ്ങൾ ആധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താൻ തിരുവോണ ദിവസം പോലും പട്ടിണി സമരം നടത്തുന്നുവെന്ന് ജയസൂര്യ പറഞ്ഞിരുന്നു.

By Trainee Reporter, Malabar News
jayasurya
Ajwa Travels

തിരുവനന്തപുരം: മന്ത്രിമാർ വേദിയിലിരിക്കെ കർഷകരുമായി ബന്ധപ്പെട്ട് സംസ്‌ഥാന സർക്കാരിനെതിരെ ഉന്നയിച്ച വിമർശനങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് നടൻ ജയസൂര്യ (Jayasurya). ഇടതു-വലതു – ബിജെപി രാഷ്‌ട്രീയവുമായി തനിക്കൊരു ബന്ധവുമില്ല. കർഷകരുടെ വിഷയം മാത്രമാണ് പ്രസക്‌തമെന്നും ജയസൂര്യ പറഞ്ഞു. ചെറുപ്പക്കാർ കൃഷിയിലേക്ക് വരുന്നില്ലെന്ന് പറഞ്ഞ ജയസൂര്യ, കൃഷിമന്ത്രി പറഞ്ഞതിനുള്ള കാരണങ്ങളാണ് താൻ വേദിയിൽ പറഞ്ഞതെന്നും വിശദീകരിച്ചു. സാമൂഹിക മാദ്ധ്യമങ്ങളിലെ വിമർശനങ്ങൾ കാര്യമാക്കുന്നില്ലെന്നും ജയസൂര്യ പറഞ്ഞു.

കളമശേരിയിലെ കാർഷികോൽസവം വേദിയിലാണ് കർഷകർ നേരിടുന്ന ദുരനുഭവങ്ങൾ വിവരിച്ചു നടൻ ജയസൂര്യ സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്. കൃഷി മന്ത്രി പി പ്രസാദ്, വ്യവസായ മന്ത്രി പി രാജീവ് എന്നിവർ വേദിയിലിരിക്കെ ആയിരുന്നു വിമർശനം. സുഹൃത്തും നടനുമായ കൃഷ്‌ണപ്രസാദുമായി കൃഷി കാര്യങ്ങൾ ചർച്ച ചെയ്യാറുണ്ട്. സംഭരിച്ച നെല്ലിന്റെ വില ആറ് മാസത്തിലേറെ കഴിഞ്ഞിട്ടും കർഷകർക്ക് കിട്ടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളെ പോലെ ഉള്ളവർ ഇത്തരം വിഷയങ്ങൾ ഉന്നയിക്കണമെന്നും കൃഷ്‌ണപ്രസാദ് പറയുമായിരുന്നുവെന്നും ജയസൂര്യ പറഞ്ഞു.

‘കർഷകർ കഷ്‌ടപ്പെട്ടു വിളവിറക്കി കൊയ്‌തെടുത്ത നെല്ലിന് സംഭരിച്ച ശേഷം ആറ് മാസമായിട്ടും പണം കൊടുക്കാത്തത് കടുത്ത അനീതിയായി തോന്നി. ആ നെല്ല് പുഴുങ്ങിക്കുത്തി അരിയായി വിപണിയിൽ എത്തിയിട്ടുണ്ടാകില്ലേ? എന്നിട്ടും ആ പാവം കർഷകർ പ്രശ്‌നങ്ങൾ ആധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താൻ തിരുവോണ ദിവസം പോലും പട്ടിണി സമരം നടത്തുന്നു. നമ്മളെ ഊട്ടുന്നവർക്ക് സമൃദ്ധിയുടെ ഉൽസവമായ തിരുവോണത്തിന് പട്ടിണി കിടക്കേണ്ടി വരുന്നതിലെ അനൗചിത്യമാണ് ചൂണ്ടിക്കാട്ടിയത്’- ജയസൂര്യ വ്യക്‌തമാക്കി.

കൃഷിക്കാരെന്ന നിലയിൽ എല്ലാം നല്ല രീതിയിൽ നടന്നുപോകുന്ന അച്ഛനെയും അമ്മയെയും അഭിമാനത്തോടെ ഉദാഹരണമായി ചൂണ്ടിക്കാണിക്കാൻ ഉണ്ടെങ്കിലേ പുതിയ തലമുറ ഇതിലേക്ക് വരൂവെന്നും പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്നും ജയസൂര്യ ആവശ്യപ്പെട്ടു. എന്നാൽ, ജയസൂര്യയുടെ ആരോപണം കൃഷി മന്ത്രി പി പ്രസാദ് പൂർണമായും തള്ളി. കേരളം മാത്രമാണ് നെൽ കർഷകർക്ക് എത്രയും സഹായം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.

അതേസമയം, ജയസൂര്യയെ അനുകൂലിച്ചു കെ മുരളീധരൻ എംപി രംഗത്ത് വന്നു. മന്ത്രിമാർക്ക് സ്‌റ്റേജിൽ വെച്ച് തന്നെ മറുപടി പറയാമായിരുന്നല്ലോ, അത് ചെയ്യാതെ എന്തിന് പത്രക്കാരോട് മാത്രം മറുപടി നൽകിയെന്നും മുരളീധരൻ ചോദിച്ചു.

Most Read| കൺവീനർ സ്‌ഥാനം ആർക്ക്? ‘ഇന്ത്യ’യുടെ നിർണായക യോഗം ഇന്നും നാളെയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE