അടുത്ത സിനിമ ടിനു പാപ്പച്ചനൊപ്പം; സന്തോഷം പങ്കുവെച്ച് ജയസൂര്യ

By News Bureau, Malabar News
jayasurya-award
Ajwa Travels

‘അജഗജാന്തര’ത്തിന് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയസൂര്യ നായകനാകും. ജയസൂര്യ തന്നെയാണ് ഇക്കാര്യം സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.

ടിനു പാപ്പച്ചനൊപ്പമുള്ള ചിത്രത്തിനായുള്ള കാത്തിരിപ്പിലാണെന്നും ജയസൂര്യ ഇൻസ്‌റ്റഗ്രാമിൽ പങ്കുവെച്ച പോസ്‌റ്റിൽ പറഞ്ഞു. ടിനു പാപ്പച്ചനും നടന്‍ അരുണ്‍ നാരായണനും ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താരം പുതിയ ചിത്രത്തിന്റെ വരവറിയിച്ചത്.

 

View this post on Instagram

 

A post shared by actor jayasurya (@actor_jayasurya)

അതേസമയം സിനിമയെക്കുറിച്ചുള്ള കൂടുല്‍ വിവരങ്ങളൊന്നും താരം പുറത്തുവിട്ടിട്ടില്ല.

‘അജഗജാന്തര’മാണ് ടിനു പാപ്പച്ചന്റെ ഒടുവിലിറങ്ങിയ ചിത്രം. മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുന്ന ചിത്രം ഉൽസവ പറമ്പിലേക്ക് ഒരു ആനയും പാപ്പാനും ഇറങ്ങുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് പറയുന്നത്. ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ ആണ് ടിനു പാപ്പച്ചന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മറ്റൊരു ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘ജല്ലിക്കെട്ടി’ന്റെ സഹസംവിധായകന്‍ കൂടിയായിരുന്നു ടിനു പാപ്പച്ചന്‍.

‘ഈശോ’യാണ് ജയസൂര്യയുടെ റിലീസിന് ഒരുങ്ങിയിരിക്കുന്ന ചിത്രങ്ങളില്‍ ഒന്ന്. നാദിര്‍ഷയാണ് ചിത്രത്തിന്റെ സംവിധായകൻ. നവാഗതനായ അഭിജിത്ത് ജോസഫ് സംവിധാനം ചെയ്യുന്ന ‘ജോണ്‍ ലൂദര്‍’, റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ‘കത്തനാര്‍’ തുടങ്ങിയ ചിത്രങ്ങളിലും ജയസൂര്യയാണ് നായകൻ.

Most Read: ഐഎസ്എൽ; ഇന്ന് ജംഷഡ്‌പൂർ-നോർത്ത് ഈസ്‌റ്റ് പോരാട്ടം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE