ഐഎസ്എൽ; ഇന്ന് ജംഷഡ്‌പൂർ-നോർത്ത് ഈസ്‌റ്റ് പോരാട്ടം

By Staff Reporter, Malabar News
jfc-vs-neufc
Ajwa Travels

പനാജി: ഐഎസ്എല്ലില്‍ ഇന്ന് ജംഷഡ്‌പൂർ എഫ്‌സി-നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡ് എഫ്‌സി പോരാട്ടം. രാത്രി 7:30ന് ബംബോളിം സ്‌റ്റേഡിയത്തിലാണ് മൽസരം. സ്‌ഥിരതയില്ലാത്ത പ്രകടനമാണ് സീസണില്‍ നോര്‍ത്ത് ഈസ്‌റ്റ് പുറത്തെടുക്കുന്നത്. ഏറ്റവും ഒടുവിലായി കളിച്ച 5 മൽസരങ്ങളില്‍ മൂന്നെണ്ണത്തിലും തോറ്റ ഹൈലാന്‍ഡേഴ്‌സിന് ജയിക്കാനായത് ഒരൊറ്റ മൽസരത്തില്‍ മാത്രമാണ്.

9 മൽസരങ്ങളില്‍ നിന്നും 8 പോയിന്റ് മാത്രം ഉള്ള നോര്‍ത്ത് ഈസ്‌റ്റ് പ്രതിസന്ധിക്കയത്തിലാണ്. ഒത്തൊരുമയില്ലാത്ത പ്രകടനമാണ് മലയാളി താരങ്ങള്‍ നിറഞ്ഞ നോര്‍ത്ത് ഈസ്‌റ്റിനെ വലയ്‌ക്കുന്നത്. 9 മൽസരങ്ങളില്‍ നിന്ന് 13 പോയിന്റുള്ള ജംഷഡ്‌പൂർ പുതു വര്‍ഷത്തിലെ ആദ്യ വിജയം നേടാനുറച്ചാണ് ഇറങ്ങുന്നത്. സ്‌കോട്ടിഷ് താരം ഗ്രെഗ് സ്‌റ്റുവര്‍ട്ടാണ് ടീമിന്റെ നെടുംതൂൺ.

Read Also: നടി ആക്രമിക്കപ്പെട്ട കേസ്; പ്രോസിക്യൂഷന്റെ ഹരജി ഇന്ന് ഹൈക്കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE