വാണിയംകുളത്ത് സ്‌ത്രീകൾ മരിച്ച സംഭവം; കൊലപാതകമെന്ന് പോലീസ്

By Trainee Reporter, Malabar News
Incident of death of women in Vaniyamkulam; The police called it murder
Representational Image

പാലക്കാട്: വാണിയംകുളത്ത് എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചു രണ്ടു സ്‌ത്രീകൾ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കവർച്ചാ ശ്രമത്തിനിടെയുള്ള കൊലയാണെന്നാണ് പോലീസ് പറയുന്നത്. കൊല്ലപ്പെട്ടവരുടെ വീട്ടിൽ നിന്നും ഇറങ്ങിയോടുന്നതിനിടെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ച പട്ടാമ്പി സ്വദേശി മണികണ്‌ഠൻ (48) കുറ്റം സമ്മതിക്കുകയായിരുന്നു.

നീലാമലക്കുന്ന് സ്വദേശികളായ സഹോദരിമാരായ തങ്കം, പദ്‌മിനി എന്നിവരാണ് ഇന്നലെ ഉച്ചയോടെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് പുക ഉയരുന്ന ശബ്‌ദം കെട്ടാണ് നാട്ടുകാർ കവളപ്പാറയിലെ വീട്ടിലേക്ക് ഓടിയെത്തിയത്. ഈ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. രണ്ടു സ്‌ത്രീകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. വീടിന്റെ ഉൾവശം തീ കൊണ്ടും പുക കൊണ്ടും നിറഞ്ഞിരുന്നു. ഇതിനിടെയാണ് ഒരു യുവാവ് വീട്ടിൽ നിന്ന് ഓടി ഇറങ്ങിവന്നത് നാട്ടുകാർ കണ്ടത്.

യുവാവിന്റെ ശരീരത്തിലും പൊള്ളലേറ്റിരുന്നു. ശരീരത്തിൽ മുറിഞ്ഞ പാടുകളുമുണ്ട്. സംശയം തോന്നിയ നാട്ടുകാർ ഇയാളെ ഷൊർണൂർ പോലീസിന് കൈമാറുകയായിരുന്നു. അഗ്‌നിരക്ഷാ സേനയെത്തി തീയണച്ചാണ് വീട്ടിനുള്ളിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞത്. അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്‌തതിനെ തുടർന്നാണ് കുറ്റം സമ്മതിച്ചത്.

Most Read| പുതുപ്പള്ളിയുടെ അമരക്കാരനായി ചാണ്ടി ഉമ്മൻ; സത്യപ്രതിജ്‌ഞ തിങ്കളാഴ്‌ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE