പുതുപ്പള്ളിയുടെ അമരക്കാരനായി ചാണ്ടി ഉമ്മൻ; സത്യപ്രതിജ്‌ഞ തിങ്കളാഴ്‌ച

37,719 വോട്ടുകൾക്ക് ഭൂരിപക്ഷം നേടിയാണ് ചാണ്ടി ഉമ്മൻ നിയമസഭയിലേക്ക് എത്തുന്നത്.

By Trainee Reporter, Malabar News
Chandy Oommen
Ajwa Travels

കോട്ടയം: പുതുപ്പള്ളി എംഎൽഎയായി ചാണ്ടി ഉമ്മൻ തിങ്കളാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്യും. രാവിലെ പത്ത് മണിക്കാണ് സത്യപ്രതിജ്‌ഞ. 37,719 വോട്ടുകൾക്ക് ഭൂരിപക്ഷം നേടിയാണ് ചാണ്ടി ഉമ്മൻ നിയമസഭയിലേക്ക് എത്തുന്നത്. നിയമസഭ വീണ്ടും സമ്മേളിക്കുന്ന ദിവസമാണ് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്‌ഞ. കന്നിയങ്കത്തിൽ അഭിമാന വിജയത്തിലൂടെ ഈ നിയമസഭയിലെ ഏറ്റവും ഭൂരിപക്ഷമുള്ള യുഡിഎഫ് എംഎൽഎ കൂടിയായി മാറിയിരിക്കുകയാണ് ചാണ്ടി ഉമ്മൻ.

ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ 80,144 വോട്ടും എൽഡിഎഫിന്റെ ജെയ്‌ക് സി തോമസ് 42,425 വോട്ടും നേടി. എൻഡിഎയുടെ ലിജിൻ ലാലിന് 6558 വോട്ട് മാത്രമേ നേടാനായുള്ളൂ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലുള്ള സഹതാപ തരംഗവും ഭരണവിരുദ്ധ വികാരവും ചാണ്ടി ഉമ്മന് ഭൂരിപക്ഷം ഉയരുന്നതിന് നിർണായകമായി. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വിജയം അപ്പയുടെ 13ആം വിജയമാണെന്നാണ് ചാണ്ടി ഉമ്മൻ പറഞ്ഞത്. അപ്പയെ സ്‌നേഹിച്ച പുതുപ്പള്ളിക്കാരുടെ വിജയമാണിതെന്നും പുതുപ്പള്ളിയിലെ വോട്ടർമാർക്ക് നന്ദി അറിയിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

‘നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസത്തിന് ഒരിക്കലും ഭംഗം വരുത്തില്ല. വികസന തുടർച്ചക്ക് വേണ്ടിയാണ് പുതുപ്പള്ളി വോട്ട് ചെയ്‌തിരിക്കുന്നത്‌. അപ്പ 53 വർഷം ഈ നാട്ടിൽ വികസനവും കരുതലുമായി ഉണ്ടായിരുന്നു. ആ വികസന തുടർച്ചക്ക് പുതുപ്പള്ളിയോടൊപ്പം ഞാനും ഉണ്ടാകും. വോട്ട് ചെയ്‌തവരും ചെയ്യാത്തവരും എനിക്ക് സമൻമാരാണ്. പുതുപ്പള്ളിയുടെ വികസനത്തിന്, വളർച്ചയ്‌ക്ക് ഒരുമിച്ചു പ്രവർത്തിക്കാം’- ചാണ്ടി ഉമ്മൻ പറഞ്ഞു.

Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE