നവരാത്രി ആഘോഷം; സംസ്‌ഥാനത്ത്‌ തിങ്കളാഴ്‌ച പൊതു അവധി

ഇതോടെ ഞായർ ഉൾപ്പടെ തുടർച്ചയായി നാലുദിവസം സംസ്‌ഥാനത്ത്‌ പൊതു അവധി ആയിരിക്കും.

By Senior Reporter, Malabar News
holiday
Rep. Image

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്‌ച സംസ്‌ഥാനത്ത്‌ പൊതു അവധി പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ. ഇതോടെ ഞായർ ഉൾപ്പടെ തുടർച്ചയായി നാലുദിവസം സംസ്‌ഥാനത്ത്‌ പൊതു അവധി ആയിരിക്കും. 18,19,20, 21 തീയതികളിലാണ് അവധി.

എല്ലാ സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്‌ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്‌ട്രമെന്റ് ആക്‌ട് പ്രകാരം പ്രവർത്തിക്കുന്ന സ്‌ഥാപനങ്ങൾക്കും അവധി ബാധകമാണ്. പ്രഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

സർവീസ് സംഘടനകളുടെ സമ്മർദ്ദത്തെ തുടർന്നാണ് സർക്കാർ തിങ്കളാഴ്‌ചയും അവധി പ്രഖ്യാപിച്ചതെന്നാണ് സൂചന. 18 ഞായറാഴ്‌ച വാരാന്ത്യ അവധിയും 19 തിങ്കളാഴ്‌ച നവരാത്രി അവധിയും 20 ചൊവ്വാഴ്‌ച മഹാനവമി അവധിയും 21 ബുധനാഴ്‌ച വിജയദശമി അവധിയുമാണ് വരുന്നത്. സംസ്‌ഥാന സർക്കാരിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരം മഹാനവമി, വിജയദശമി ദിവസങ്ങളിൽ അവധിയുണ്ട്.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE