കോഴിക്കോട് പോലീസ് ജീപ്പ് മറിഞ്ഞ് അപകടം
കോഴിക്കോട്: കായണ്ണയിൽ പോലീസ് ജീപ്പ് മറിഞ്ഞ് അപകടം. പേരാമ്പ്ര സ്‌റ്റേഷനിലെ പോലീസ് ജീപ്പാണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ എസ്ഐ അടക്കം നാലുപേർക്ക് പരിക്കേറ്റു.
ഇന്ന് 11.30 കൂടിയാണ് അപകടം നടന്നത്. വാഹനത്തിന്റെ നിയന്ത്രണം വിട്ടതാണ്...
കുഞ്ഞുമായി പുഴയിൽ ചാടിയ സ്‍ത്രീ മരിച്ചു; മകള്‍ക്കായി തെരച്ചിൽ തുടരുന്നു
വയനാട്: വെന്നിയോട് പുഴയിൽ ചാടി ഗുരുതരാവസ്‌ഥയിൽ ചികിൽസയിലായിരുന്ന സ്‍ത്രീ മരിച്ചു. പാത്തിക്കൽ അനന്തഗിരിയിൽ ദർശനയാണ് മരിച്ചത്. മകൾ ദക്ഷക്കായി പുഴയിൽ തെരച്ചിൽ തുടരുകയാണ്. ഇന്ന് വൈകിട്ട് 6.20 ഓടുകൂടിയാണ് ദർശനയുടെ മരണം സ്‌ഥിരീകരിച്ചത്....
നാദാപുരത്ത് ഡോക്‌ടറെ കയ്യേറ്റം ചെയ്‌ത സംഭവം; രണ്ടുപേർ അറസ്‌റ്റിൽ
കോഴിക്കോട്: ജില്ലയിലെ നാദാപുരത്ത് ഡോക്‌ടറെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്‌റ്റിൽ. കണ്ണൂർ കരിയാട് സ്വദേശികളായ സനൂപ്, ശരത് എന്നിവരാണ് പിടിയിലായത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. നാദാപുരം പേരോട് വെച്ചാണ്...
തളിപ്പറമ്പിൽ മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു
കണ്ണൂർ: തളിപ്പറമ്പിൽ മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഓട്ടോ ഡ്രൈവർ തൃച്ചംബരം പിവി മുനീർ, കപ്പാലം സി ജാഫർ, പട്ടുവം പിവി വിനോദ് എന്നിവർക്കാണ് കടിയേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. മുനീറിന്...
ഓട്ടോയിൽ കാട്ടുപന്നിയിടിച്ചു അപകടം; വനിതാ ഡ്രൈവർക്ക് ദാരുണാന്ത്യം
പാലക്കാട്: സ്‌കൂൾ കുട്ടികളുമായി വന്ന ഓട്ടോയിൽ കാട്ടുപന്നിയിടിച്ചു ഓട്ടോ ഡ്രൈവർ മരിച്ചു. വനിതാ ഡ്രൈവർ വക്കാല സ്വദേശിനി വിജിഷ സോണിയയാണ് (37) മരിച്ചത്. ഓട്ടോയിൽ ഉണ്ടായിരുന്ന വിദ്യാർഥികൾക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ്...
കണ്ണൂരിൽ ലോറിയുമായി കൂട്ടിയിടിച്ചു ബസ് മറിഞ്ഞു; ഒരാൾ മരിച്ചു- 24 പേർക്ക് പരിക്ക്
കണ്ണൂർ: ജില്ലയിലെ തോട്ടടയിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. 24ഓളം പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 12.45ന് ആയിരുന്നു അപകടം. ബെംഗളൂരുവിൽ നിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന കല്ലട...
തെരുവ് നായ ശല്യം; കോഴിക്കോട് ജില്ലയിലെ ആറ് സ്‌കൂളുകൾക്ക് ഇന്ന് അവധി
കോഴിക്കോട്: ജില്ലയിലെ കൂത്താളി പഞ്ചായത്തിലെ ആറ് സ്‌കൂളുകൾക്ക് ഇന്ന് അവധി. അങ്കണവാടികൾക്കും അവധിയാണ്. തെരുവ് നായ ശല്യം കണക്കിലെടുത്താണ് പഞ്ചായത്ത് അവധി പ്രഖ്യാപിച്ചത്. പ്രദേശത്തെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ പണികളും നിർത്തിവെച്ചു. ഇന്നലെ...
കുതിരപ്പുഴയിൽ കാണാതായ മുത്തശ്ശിയുടെയും പേരക്കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തി
മലപ്പുറം: ജില്ലയിലെ അമരമ്പലം പഞ്ചായത്തിലെ കുതിരപ്പുഴയിൽ ഒഴുക്കിപ്പെട്ട മുത്തശ്ശിയുടെയും പേരക്കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തി. അമരമ്പലം സൗത്ത് കുന്നുംപുറത്ത് വീട്ടിൽ സുശീല(55), പേരമകൾ അനുശ്രീ(12) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. ഇവർ പുഴയിൽ...









































