കുതിരപ്പുഴയിൽ കാണാതായ മുത്തശ്ശിയുടെയും പേരക്കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തി

By Trainee Reporter, Malabar News
drowned to death
Representational Image
Ajwa Travels

മലപ്പുറം: ജില്ലയിലെ അമരമ്പലം പഞ്ചായത്തിലെ കുതിരപ്പുഴയിൽ ഒഴുക്കിപ്പെട്ട മുത്തശ്ശിയുടെയും പേരക്കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തി. അമരമ്പലം സൗത്ത് കുന്നുംപുറത്ത് വീട്ടിൽ സുശീല(55), പേരമകൾ അനുശ്രീ(12) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. ഇവർ പുഴയിൽ ചാടിയ സ്‌ഥലത്ത്‌ നിന്ന് രണ്ടര കിലോമീറ്റർ താഴെ മരത്തിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ.

കഴിഞ്ഞ ബുധനാഴ്‌ച പുലർച്ചെ മൂന്നോടെയാണ് അഞ്ചംഗ കുടുംബം പുഴയിൽ ചാടി ആത്‍മഹത്യക്ക് ശ്രമിച്ചത്. അമരമ്പലം സൗത്ത് കുന്നംപുറത്ത് സുശീല, മകൾ കെ സന്ധ്യ, സന്ധ്യയുടെ മക്കളായ കെവി അനുശ്രീ, കെവി അനുഷ, കെവി അരുൺ എന്നിവരാണ് ആത്‍മഹത്യക്ക് ശ്രമിച്ചത്. ഇവരിൽ സുശീലയും അനുശ്രീയും ഒഴുക്കിൽപ്പെടുകയായിരുന്നു. സാമ്പത്തിക പ്രയാസം മൂലം കുടുംബം ആത്‍മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

Most Read: ‘ബുദ്ധിയില്ലാത്തവരായി സിപിഎം മാറി’; അത്‌ഭുതമെന്ന് വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE