കണ്ണൂരിൽ ലോറിയുമായി കൂട്ടിയിടിച്ചു ബസ് മറിഞ്ഞു; ഒരാൾ മരിച്ചു- 24 പേർക്ക് പരിക്ക്

By Trainee Reporter, Malabar News
kannur-accident
Ajwa Travels

കണ്ണൂർ: ജില്ലയിലെ തോട്ടടയിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. 24ഓളം പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 12.45ന് ആയിരുന്നു അപകടം. ബെംഗളൂരുവിൽ നിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന കല്ലട ബസും തലശ്ശേരിയിൽ നിന്ന് കണ്ണൂരിലേക്ക് മീൻ കയറ്റി വരികയായിരുന്ന മിനി കണ്ടെയ്‌നർ ലോറിയുമാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ ബസ് റോഡിന് കുറുകെ തലകീഴായി മറിഞ്ഞു. ബസ് യാത്രക്കാരനാണ് മരിച്ചത്. ഇരുവാഹനത്തിലെയും ഡ്രൈവർമാർ അടക്കം 24 പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. എട്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റ ഒരു സ്‌ത്രീക്ക് അടിയന്തിര ശസ്‌ത്രക്രിയ നടത്തി. അപകടത്തിൽ ബസ് മൂന്ന് തവണ തലകീഴായി മറിഞ്ഞെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ബസിന്റെ പിന്നിലാണ് ലോറി ഇടിച്ചത്.

Most Read: വടക്കൻ ജില്ലകളിൽ ശക്‌തമായ മഴ ലഭിച്ചേക്കും; വിവിധ സ്‌കൂളുകൾക്ക് ഇന്നും അവധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE