തളിപ്പറമ്പിൽ മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു

By Trainee Reporter, Malabar News
street dogs attack
Rep. Image
Ajwa Travels

കണ്ണൂർ: തളിപ്പറമ്പിൽ മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഓട്ടോ ഡ്രൈവർ തൃച്ചംബരം പിവി മുനീർ, കപ്പാലം സി ജാഫർ, പട്ടുവം പിവി വിനോദ് എന്നിവർക്കാണ് കടിയേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. മുനീറിന് തളിപ്പറമ്പ് ബസ് സ്‌റ്റാൻഡിനടുത്തുള്ള ഓട്ടോ സ്‌റ്റാൻഡിൽ വെച്ചാണ് കടിയേറ്റത്. മാർക്കറ്റ് റോഡ് ജങ്ഷനിലെ കടയുടെ മുമ്പിൽ നിന്ന് പത്രം വായിച്ചു കൊണ്ടിരിക്കെയാണ് ജാഫറിനെ നായ ഓടി വന്നു കടിച്ചത്.

ഹൈവേയിൽ വെച്ചാണ് വിനോദിനെ നായ ആക്രമിച്ചത്. താലൂക്ക് ആശുപത്രിയിൽ നിന്ന് പ്രാഥമിക ചികിൽസ നൽകിയതിന് ശേഷം മൂവരെയും പരിയാരം ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആക്രമിച്ച തെരുവ് നായ നഗരത്തിൽ ചുറ്റിത്തിരിയുയുന്നത് ഭീതി പരത്തുകയാണ്. വിവരമറിഞ്ഞു നഗരസഭാ അധ്യക്ഷ മുർഷിദ കൊങ്ങായി, സ്‌ഥിരം സമിതി അധ്യക്ഷൻ പിപി മുഹമ്മദ് നിസാർ എന്നിവർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.

Most Read: അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; പ്രതികളുടെ ശിക്ഷാവിധി ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE