തെരുവ് നായ ശല്യം; കോഴിക്കോട് ജില്ലയിലെ ആറ് സ്‌കൂളുകൾക്ക്‌ ഇന്ന് അവധി

By Trainee Reporter, Malabar News
Stray dog ​​harassment; Holiday for six schools in Kozhikode district today
Ajwa Travels

കോഴിക്കോട്: ജില്ലയിലെ കൂത്താളി പഞ്ചായത്തിലെ ആറ് സ്‌കൂളുകൾക്ക്‌ ഇന്ന് അവധി. അങ്കണവാടികൾക്കും അവധിയാണ്. തെരുവ് നായ ശല്യം കണക്കിലെടുത്താണ് പഞ്ചായത്ത് അവധി പ്രഖ്യാപിച്ചത്. പ്രദേശത്തെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ പണികളും നിർത്തിവെച്ചു. ഇന്നലെ വൈകിട്ട് കൂത്താളിയിൽ അഞ്ചുപേർക്ക് നായയുടെ കടിയേറ്റിരുന്നു.

അക്രമകാരികളായ തെരുവ് നായ്‌ക്കളെ പിടികൂടാൻ സാധിക്കാത്ത  സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. അതേസമയം, സംസ്‌ഥാനത്ത്‌ നിലവിൽ തെരുവ് നായയുടെ ആക്രമണം കാരണം കുട്ടികൾ ഉൾപ്പടെ ആർക്കും പുറത്തിറങ്ങാൻ പറ്റാത്ത അവസ്‌ഥയാണ്‌. ഇന്നലെ തിരുവനന്തപുരത്ത് തെരുനായയുടെ ആക്രമണത്തിൽ നാല് വയസുകാരിക്ക് പരിക്കേറ്റിരുന്നു.

അഞ്ചുതെങ്ങ് മാമ്പള്ളിയിൽ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന നാല് വയസുകാരിയെയാണ് തെരുവുനായ കടിച്ചു കീറിയത്. മുഖത്തും കഴുത്തിലും ഉൾപ്പടെ ഗുരുതരമായി പരിക്കേറ്റ റോസ്‌ലിയ എന്ന കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കണ്ണിനുൾപ്പടെ കടിയേറ്റ കുട്ടിക്ക് വലിയ പരിക്കാണ് സംഭവിച്ചത്.

Most Read: ‘ബുദ്ധിയില്ലാത്തവരായി സിപിഎം മാറി’; അത്‌ഭുതമെന്ന് വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE