ഡോക്‌ടറെ മര്‍ദ്ദിച്ച സംഭവം; പിലാത്തറയിലെ ഹോട്ടലിൽ റെയ്‌ഡ്, അടപ്പിച്ചു
കണ്ണൂർ: പിലാത്തറയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച് വരികയായിരുന്ന കെസി റസ്‌റ്റോറന്റ് എന്ന സ്‌ഥാപനം ഭക്ഷ്യസുരക്ഷ വകുപ്പ് പൂട്ടിച്ചു. സ്‌ഥാപനത്തിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷ്യവസ്‌തുക്കൾ പിടിച്ചെടുത്തതിന് പിന്നാലെയാണ് നടപടി.
നേരത്തെ ഈ ഹോട്ടലിൽ ഭക്ഷ്യവസ്‌തുക്കൾ...
മുക്കം കൂളിമാട് പാലം തകർന്ന സംഭവം; റിപ്പോർട് തേടി മന്ത്രി
കോഴിക്കോട്: മുക്കം കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്ന സംഭവത്തിൽ റിപ്പോർട് തേടി പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പിഎ മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗത്തോട് പരിശോധന നടത്താനും മന്ത്രി നിർദ്ദേശിച്ചു....
ജില്ലയിൽ നിർമാണത്തിലിരുന്ന പാലത്തിന്റെ ബീം തകർന്നു വീണു
കോഴിക്കോട്: ജില്ലയിലെ കൂളിയാട് നിർമാണത്തിലിരുന്ന പാലത്തിന്റെ ബീം തകർന്നു വീണു. ചാലിയാറിന് കുറുകെയാണ് പാലം നിർമിക്കുന്നത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് ബീം തകർന്നു വീണത്. സംഭവത്തിൽ ആർക്കും ആളപായം ഉണ്ടായിട്ടില്ല. പാലത്തിന്റെ പണി...
ഷഹാനയുടെ മരണം; കോഴിക്കോട്ടെ വീട്ടിൽ ഫോറൻസിക് പരിശോധന
കോഴിക്കോട്: മോഡല്‍ ഷഹാനയുടെ മരണത്തില്‍ ശാസ്‌ത്രീയ പരിശോധനയ്‌ക്കായി ഫോറന്‍സിക് സംഘം അവര്‍ താമസിച്ചിരുന്ന വീട്ടിലെത്തി. ഭര്‍ത്താവ് സജാദിനൊപ്പം താമസിച്ചിരുന്ന കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടകവീട്ടിലാണ് പരിശോധന നടന്നത്. ഷഹാനയുടെ മരണത്തിന് പിന്നാലെ അറസ്‌റ്റിലായ...
സൈലന്റ് വാലിയിൽ വാച്ചർ രാജനായുള്ള തിരച്ചിൽ അവസാനിപ്പിച്ചേക്കും
പാലക്കാട്: സൈലന്റ് വാലി സൈരന്ദ്രിയിൽ കാണാതായ വാച്ചർ രാജനായുള്ള തിരച്ചിൽ നാളെയോടെ അവസാനിപ്പിച്ചേക്കും. കഴിഞ്ഞ രണ്ടാഴ്‌ചയായി സൈലന്റ് വാലി വനത്തിൽ നടത്തുന്ന തെരച്ചിലിൽ പ്രയോജനമില്ലെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ. അതിനാൽ സൈലന്റ് വാലി...
ഹോട്ടലിലെ ഭക്ഷണസാമഗ്രികൾ ശുചിമുറിയിൽ; ചോദ്യംചെയ്‌ത ഡോക്‌ടർക്ക് മർദ്ദനം
കണ്ണൂർ: ഹോട്ടലിലെ ഭക്ഷണ സാമഗ്രികള്‍ ശുചിമുറിയില്‍ സൂക്ഷിച്ചത് ചോദ്യംചെയ്‌ത ഡോക്‌ടർക്ക് മര്‍ദനം. കണ്ണൂര്‍ പിലാത്തറയിലെ ഹോട്ടലില്‍വെച്ചാണ് കാസർഗോഡ് ബന്തടുക്ക പിഎച്ച്‌എസ്‍സിയിലെ ഡോക്‌ടർ സുബ്ബറായിക്ക് മർദ്ദനമേറ്റത്. ഹോട്ടലുടമയെയും രണ്ട് ജീവനക്കാരെയും പോലീസ് അറസ്‌റ്റ് ചെയ്‌തു....
പ്രതിമാസം ലക്ഷങ്ങൾ ചെലവ്; വൈദ്യുതി ഭവന് വാടക കെട്ടിടത്തിൽ നിന്ന് മോചനം
വിദ്യാനഗർ : പ്രതിമാസം ലക്ഷങ്ങൾ വാടക നൽകിയുള്ള സ്വകാര്യ കെട്ടിടത്തിൽ നിന്ന് വൈദ്യുതിഭവന് മോചനം. കെഎസ്‌ഇബിയുടെ തനത് ഫണ്ടിൽനിന്നുള്ള 4.5 കോടി രൂപ ചെലവിൽ മൂന്ന് നിലകളിലായാണ് ഏറെ മനോഹരമായ സ്വന്തം കെട്ടിടം...
കോഴിക്കോട് കണ്ടെത്തിയ വെടിയുണ്ടകൾക്ക് 15 വർഷം പഴക്കം; അന്വേഷണം കർണാടകയിലേക്കും
കോഴിക്കോട്: തൊണ്ടയാടിനടുത്ത് നെല്ലിക്കോട്ട് കോഴിക്കോട് ദേശീയപാതാ ബൈപ്പാസിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ നിന്ന് കണ്ടെത്തിയ വെടിയുണ്ടക്ക് 15 വർഷം വരെ പഴക്കമുണ്ടെന്ന് കണ്ടെത്തൽ. വിദേശ കമ്പനിയടക്കം നാലിടങ്ങളിൽ നിർമിച്ചതാണ് ഈ വെടിയുണ്ടകൾ. ഇവ...









































