സൈലന്റ് വാലിയിൽ വാച്ചർ രാജനായുള്ള തിരച്ചിൽ അവസാനിപ്പിച്ചേക്കും

By Team Member, Malabar News
Search In Silent Wally For Missing rajan May Be End Tomorrow
Ajwa Travels

പാലക്കാട്: സൈലന്റ് വാലി സൈരന്ദ്രിയിൽ കാണാതായ വാച്ചർ രാജനായുള്ള തിരച്ചിൽ നാളെയോടെ അവസാനിപ്പിച്ചേക്കും. കഴിഞ്ഞ രണ്ടാഴ്‌ചയായി സൈലന്റ് വാലി വനത്തിൽ നടത്തുന്ന തെരച്ചിലിൽ പ്രയോജനമില്ലെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ. അതിനാൽ സൈലന്റ് വാലി വനത്തിലെ തിരച്ചിലവസാനിപ്പിച്ച് തമിഴ്‌നാട് മൂക്കുത്തി നാഷണൽ പാർക്കിലെ തിരച്ചിൽ തുടരാനാണ് നീക്കം.

എഴുപതോളം ക്യാമറകൾ പരിശോധിച്ചിട്ടും രാജനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതേ തുടർന്നാണ് സൈലന്റ് വാലി വനത്തിൽ നടത്തുന്ന തിരച്ചിൽ അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്. രണ്ടാഴ്‌ചയായി നടത്തിയ അന്വേഷണത്തിൽ വന്യജീവി ആക്രമണ സാധ്യതകൾ ഇല്ലെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. കൂടാതെ രാജന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല.

അഗളി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് നിലവിൽ രാജനായുള്ള അന്വേഷണം നടക്കുന്നത്. കൂടാതെ അന്വേഷണത്തിൽ തമിഴ്‌നാട് പോലീസിന്റെ സഹായം തേടാനും തീരുമാനമായിരുന്നു.

Read also: പ്രതിമാസം ലക്ഷങ്ങൾ ചെലവ്; വൈദ്യുതി ഭവന് വാടക കെട്ടിടത്തിൽ നിന്ന് മോചനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE