ഹോട്ടലിലെ ഭക്ഷണസാമഗ്രികൾ ശുചിമുറിയിൽ; ചോദ്യംചെയ്‌ത ഡോക്‌ടർക്ക് മർദ്ദനം

By News Desk, Malabar News
Bribery for the operation
Rep. Image
Ajwa Travels

കണ്ണൂർ: ഹോട്ടലിലെ ഭക്ഷണ സാമഗ്രികള്‍ ശുചിമുറിയില്‍ സൂക്ഷിച്ചത് ചോദ്യംചെയ്‌ത ഡോക്‌ടർക്ക് മര്‍ദനം. കണ്ണൂര്‍ പിലാത്തറയിലെ ഹോട്ടലില്‍വെച്ചാണ് കാസർഗോഡ് ബന്തടുക്ക പിഎച്ച്‌എസ്‍സിയിലെ ഡോക്‌ടർ സുബ്ബറായിക്ക് മർദ്ദനമേറ്റത്. ഹോട്ടലുടമയെയും രണ്ട് ജീവനക്കാരെയും പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. ഇവർ റിമാൻഡിലാണ്.

ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. കണ്ണൂരിലേക്ക് വിനോദയാത്ര വന്നതായിരുന്നു ഡോക്‌ടർ. കെസി റസ്‌റ്റോറന്റിൽ ഭക്ഷണം കഴിക്കാനായി കയറിയപ്പോൾ ശുചിമുറി തുറന്നിരിക്കുന്നതായി ശ്രദ്ധയിൽപെട്ടു. അതിന് തൊട്ടടുത്തായി ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചിരിക്കുന്നത് കണ്ടപ്പോൾ ചോദ്യം ചെയ്യുകയായിരുന്നു.

തുടർന്ന് ഡോക്‌ടർക്കൊപ്പമുണ്ടായിരുന്ന രണ്ട് കുടുംബങ്ങൾ ഭക്ഷണം കഴിക്കാതെ തിരികെ പോയി. എന്നാൽ, ഡോക്‌ടർ ഹോട്ടലിലെ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിക്കുകയായിരുന്നു. ഉടൻ തന്നെ സെക്യൂരിറ്റി ജീവനക്കാരൻ എത്തുകയും മൊബൈൽ പിടിച്ചുവാങ്ങുകയും ചെയ്‌തു. മറ്റൊരു ജീവനക്കാരനാണ് ഡോക്‌ടറെ മർദ്ദിച്ചത്. കെസി മുഹമ്മദ് എന്നയാളിന്റെ ഉടമസ്‌ഥതയിലുള്ളതാണ് ഈ ഹോട്ടൽ.

Most Read: പ്രളയ സാധ്യത; ദേശീയ ദുരന്ത നിവാരണ സംഘം കേരളത്തിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE