പാലക്കാട്: സംസ്‌ഥാനത്ത് കടുത്ത ചൂട് തടുരുരുന്നു. കൊടും ചൂടിനെ തുടർന്ന് ഓട്ടോറിക്ഷയുടെ ഗ്ളാസ് പൊട്ടിച്ചിതറി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടിയിലാണ് സംഭവം. ചില്ലുകൊണ്ട് ഡ്രൈവർ ജംഷീറിന്റെ കാലിന് നിസാരമായി പരിക്കേറ്റു. കോടതിപ്പടിയിൽ നിർത്തിയിട്ടതായിരുന്നു ഓട്ടോ.
പുതിയ ഓട്ടോയുടെ ചില്ലാണ് പൊട്ടിത്തെറിച്ചതെന്ന് ഡ്രൈവർ പറഞ്ഞു. അതേസമയം, പാലക്കാട് ജില്ലയിൽ കനത്ത ചൂട് തുടരുകയാണ്. സംസ്‌ഥാനത്ത് പലയിടത്തും ഉഷ്‌ണതരംഗ സമാനസാധ്യതയാണ് ഉള്ളത്. 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
വയനാടും ഇടുക്കിയും ഒഴികെയുള്ള ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പായ മഞ്ഞ അലർട് നൽകിയത്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം എന്ന അറിയിപ്പ്. രണ്ടു ദിവസം കൂടി കൊടും ചൂട് തുടരുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
സംസ്‌ഥാനത്തെ ശരാശരി പകൽ അന്തരീക്ഷ താപനില 37 ഡ്രിഗ്രി സെൽഷ്യസും കടന്നു. കത്തുന്ന ചൂടിന് അൽപ്പം കുറവ് ഇടുക്കിയിലും വയനാട്ടിലും മാത്രമാണ്. അതേസമയം, ചില ജില്ലകളിൽ ഇന്ന് നേരിയ വേനൽ മഴയ്‌ക്കും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴയ്‌ക്ക് സാധ്യത.
Most Read| സമുദ്ര ഉപരോധം കടുപ്പിച്ച് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ട് സെൻട്രൽ കമാൻഡ്





































