പ്രളയ സാധ്യത; ദേശീയ ദുരന്ത നിവാരണ സംഘം കേരളത്തിലേക്ക്

By Team Member, Malabar News
There Is A Chance Of Flood In Kerala Said Water Commission
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രളയ മുന്നറിയിപ്പ് ഉണ്ടെന്ന് വ്യക്‌തമാക്കി കേന്ദ്ര ജല കമ്മീഷൻ. ഇതിന്റെ അടിസ്‌ഥാനത്തിൽ സുരക്ഷയുടെ ഭാഗമായി ദേശീയ ദുരന്ത നിവാരണ സംഘം കേരളത്തിലേക്ക് തിരിക്കുകയും ചെയ്‌തു. സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും മിന്നൽ പ്രളയത്തിനുള്ള സാധ്യതയുണ്ടെന്നാണ് ജല കമ്മീഷൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കൂടാതെ സംസ്‌ഥാനത്തെ നദികളിലെ ജലനിരപ്പ് ജാഗ്രതയോടെ നിരീക്ഷിച്ചു വരികയാണെന്നും, പത്തനംതിട്ട കല്ലൂപ്പാറയിലുള്ള മണിമലയാറ്റിലെ ജല നിരപ്പ് ക്രമാതീതമായി ഉയരുന്നുണ്ടെന്നും അധികൃതർ വ്യക്‌തമാക്കി. അതേസമയം സംസ്‌ഥാനത്ത് അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതേ തുടർന്ന് ഇന്ന് 5 ജില്ലകളിൽ റെഡ് അലർടും, 7 ജില്ലകളിൽ ഓറഞ്ച് അലർടും പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ടുള്ളത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്. കൂടാതെ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ മൽസ്യ തൊഴിലാളികൾക്കും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read also: ഉഷ്‌ണതരംഗം രൂക്ഷം; ഡെൽഹിയിൽ റെക്കോർഡ് താപനില

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE