ഉഷ്‌ണതരംഗം രൂക്ഷം; ഡെൽഹിയിൽ റെക്കോർഡ് താപനില

By Team Member, Malabar News
summer-temperature-rises
Rep. Image
Ajwa Travels

ന്യൂഡെൽഹി: ഡെൽഹിയിൽ ഉഷ്‌ണതരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തിന്റെ വിവിധ മേഖലകളിൽ റെക്കോർഡ് താപനിലയാണ് നിലവിൽ രേഖപ്പെടുത്തുന്നത്. 49.2 ഡിഗ്രി താപനിലയാണ് വടക്കുപടിഞ്ഞാറൻ ഡെൽഹിയിൽ രേഖപ്പെടുത്തിയത്. കൂടാതെ രാജ്യത്ത് മിക്കയിടങ്ങളിലും ഉഷ്‌ണതരംഗം രൂക്ഷമാകുന്ന പശ്‌ചാത്തലത്തിൽ കാലാവസ്‌ഥാ കേന്ദ്രം ഓറഞ്ച് അലർടും പ്രഖ്യാപിച്ചിട്ടുണ്ട്

ഗുരുഗ്രാമിൽ 48.1 താപനിലയാണ് രേഖപ്പെടുത്തിയത്. 1966ന് ശേഷം ഇവിടെ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന താപനിലയാണ് ഇത്. കൂടാതെ പാലം ഏരിയയിൽ 46.6 ഡിഗ്രി താപനിലയും, ആര്യ നഗറിൽ 46.8 ഡിഗ്രി താപനിലയും സ്‌പോർട്‌സ് കോംപ്ളക്‌സിൽ 48.4 ഡിഗ്രി താപനിലയും ഞായറാഴ്‌ച രേഖപ്പെടുത്തി.

അതേസമയം ഡെൽഹിയിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയിട്ടുള്ളത് മയൂർ വിഹാർ ഏരിയയിലാണ്. 45.5 ഡിഗ്രി സെൽഷ്യസാണ് ഇവിടുത്തെ താപനില. ഉഷ്‌ണതരംഗം രൂക്ഷമാകുന്നതിനിടെ തന്നെ ഡെൽഹിയിൽ ഇടിമിന്നലിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read also: അഞ്ച് ജില്ലകളിൽ റെഡ് അലർട്, ഏഴിടങ്ങളിൽ ഓറഞ്ച്; ജാഗ്രത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE