അഞ്ച് ജില്ലകളിൽ റെഡ് അലർട്, ഏഴിടങ്ങളിൽ ഓറഞ്ച്; ജാഗ്രത

By News Desk, Malabar News
Red Alert in five districts, Orange in seven districts; Caution
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് അതിതീവ്ര മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. അഞ്ച് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്. വലിയ അപകടങ്ങൾക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ഏഴ് ജില്ലകളിൽ തീവ്ര മഴ സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്. തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും നിലനിൽക്കുന്നുണ്ട്. പരക്കെ മഴക്കൊപ്പം കാറ്റിനും സാധ്യതയുള്ളതിനാൽ മൽസ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണം.

അതേസമയം, അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടർന്ന് സർക്കാർ മുന്നൊരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു.ദേശീയ ദുരന്ത നിവാരണ സേനയെ(എൻഡിആർഎഫ്) അടക്കം രംഗത്തെത്തിച്ചു അതിതീവ്ര മഴ സാഹചര്യത്തെ നേരിടും. അരക്കോണത്ത് നിന്നാണ് എൻഡിആർഎഫ് സംഘം കേരളത്തിൽ എത്തുക. 100 പേർ വീതമുള്ള 5 അംഗ സംഘമാണ് എത്തുക. റെഡ് അലർട് പ്രഖ്യാപിച്ചുട്ടുള്ള ജില്ലകളിൽ സംഘം നിലയുറപ്പിക്കും.

Most Read: നയതന്ത്ര സ്വർണക്കടത്ത് കേസ്; എങ്ങുമെത്താതെ അന്വേഷണം, വിചാരണയിൽ തിരിച്ചടിയാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE