ജില്ലയിൽ നിർമാണത്തിലിരുന്ന പാലത്തിന്റെ ബീം തകർന്നു വീണു

By Team Member, Malabar News
koolimadu-bridge
Ajwa Travels

കോഴിക്കോട്: ജില്ലയിലെ കൂളിയാട് നിർമാണത്തിലിരുന്ന പാലത്തിന്റെ ബീം തകർന്നു വീണു. ചാലിയാറിന് കുറുകെയാണ് പാലം നിർമിക്കുന്നത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് ബീം തകർന്നു വീണത്. സംഭവത്തിൽ ആർക്കും ആളപായം ഉണ്ടായിട്ടില്ല. പാലത്തിന്റെ പണി തുടങ്ങിയിട്ട് 2 വർഷം ആയിരിക്കുകയാണ്.

ചാലിയാർ പുഴക്ക് കുറുകെ കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ടാണ് പാലം പണി നടക്കുന്നത്. ഇതിൽ മലപ്പുറം ഭാഗത്തെ ബീം ആണ് തകർന്നു വീണത്. ഊരാളുങ്കലിനാണ് നിർമാണ ചുമതല നൽകിയിരിക്കുന്നത്. പാലം പണി പുരോഗമിക്കുന്നതിനിടെയാണ് പുഴയിലെ ശക്‌തമായ ഒഴുക്കില്‍ പാലത്തിൽ സ്‌ഥാപിച്ചിരുന്ന ഐലന്‍ഡ് ഒലിച്ചുപോയതും, നിർമാണ പ്രവർത്തനങ്ങൾ നിർത്തി വച്ചതും. അതിന് പിന്നാലെയാണ് ഇപ്പോൾ പാലത്തിന്റെ ബീം തകർന്നു വീണത്.

Read also: ഷഹാനയുടെ മരണം; കോഴിക്കോട്ടെ വീട്ടിൽ ഫോറൻസിക് പരിശോധന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE