നാടൻ തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്ത കേസിൽ മൂന്ന് പ്രതികൾ കീഴടങ്ങി
കാസർഗോഡ്: കുന്നുംകൈ ഏച്ചിലാംകയത്ത് വനംവകുപ്പ് സംഘം ഒമ്പത് നാടൻ തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്ത കേസിലെ മൂന്ന് പ്രതികൾ കീഴടങ്ങി. കുന്നുംകൈ കപ്പാത്തിയിലെ കെവി രതീഷ് (35), ശ്രീധരൻ (60), കെ സതീശൻ(41), എന്നിവരാണ്...
ആഹ്ളാദ പ്രകടനത്തിനിടെ പടക്കം പൊട്ടി; വടകരയിൽ ബിജെപി പ്രവർത്തകന് പരിക്ക്
കോഴിക്കോട്: വടകരയിൽ ബിജെപി നടത്തിയ ആഹ്ളാദ പ്രകടനത്തിനിടെ പടക്കം പൊട്ടി പ്രവർത്തകന് പരിക്ക്. പുളിയുള്ളതിൽ പ്രവീണിനാണ്(39) പരിക്കേറ്റത്. ഇയാളുടെ വലത് കൈപ്പത്തി തകർന്നു. വടകര ഓർക്കാട്ടേരി കൈപ്രത്തെ ബസ് സ്‌റ്റോപ്പിനടുത്ത് ഇന്നലെ രാത്രി...
കൂടത്തായി കേസ്; ജോളിക്ക് ജാമ്യമില്ല
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസുകളിലെ ഒന്നാം പ്രതി ജോളി ജോസഫിന്റെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുള്ളതിനാൽ ജാമ്യം അനുവദിക്കാൻ പറ്റില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.
മാത്യു മഞ്ചാടിയിൽ, ആൽഫൈൻ,...
മഞ്ഞളിപ്പ് രോഗം പടരുന്നു; കാസർഗോഡ് ജില്ലയിലെ കവുങ്ങ് കർഷകർ ആശങ്കയിൽ
കാഞ്ഞങ്ങാട്: ഇലകളെല്ലാം മഞ്ഞളിച്ചും വളർച്ച മുരടിച്ചും കവുങ്ങുകൾ ഉണങ്ങി തുടങ്ങിയതോടെ ജില്ലയിലെ കർഷകർ ആധിയിൽ. പരാതിപ്പെട്ടിട്ടും കൃഷി വകുപ്പ് അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് ആക്ഷേപവുമുണ്ട്. രോഗകാരണത്തെ കുറിച്ച് ഉദ്യോഗസ്‌ഥർക്ക് ഇടയിൽ തന്നെ വ്യത്യസ്‌ത...
താമരശ്ശേരി ചുരത്തിൽ കണ്ടെത്തിയ അജ്‌ഞാത മൃതദേഹം തിരിച്ചറിഞ്ഞു
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ എട്ടാം വളവിന് സമീപം വനപ്രദേശത്ത് കണ്ടെത്തിയ അജ്‌ഞാത മൃതദേഹം തിരിച്ചറിഞ്ഞു. കൊട്ടാരക്കര കുന്നത്തൂർ രാജേഷ് ഭവനത്തിൽ രാജുവിന്റെ മകൻ രാജേഷിന്റേതാണ് മൃതദേഹം. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് മൃതദേഹം താമരശ്ശേരി...
കോഴിക്കോട് വിദ്യാർഥികൾ ഒരേ കയറിൽ തൂങ്ങിമരിച്ച നിലയിൽ
കോഴിക്കോട്: ബാലുശേരിക്കടുത്ത് കരുമലയിൽ യുവാവിനെയും പെൺകുട്ടിയെയും ഒരേ കയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരുമല സ്വദേശി അഭിനവ് (19), താമരശ്ശേരി അണ്ടോണ സ്വദേശി ശ്രീലക്ഷ്‌മി (15) എന്നിവരാണ് മരിച്ചത്.
താമരശ്ശേരി ഗവ.വിഎച്ച്‌എസ്‌സി സ്‌കൂളിലെ പത്താം...
ഭാര്യ പൊള്ളലേറ്റ് മരിച്ച സംഭവം; ഭർത്താവിന് 9 വർഷം തടവും 15,000 രൂപ പിഴയും
പാലക്കാട്: ജില്ലയിൽ ഭാര്യ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവിന് 9 വർഷം തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് പുത്തൂർ ചുള്ളിയോട് വീട്ടിൽ സംഗീത മരിച്ച കേസിലാണ് ഭർത്താവ് എലപ്പുള്ളി വേങ്ങോടി...
താമരശ്ശേരി ചുരത്തിലെ കൊക്കയിൽ അജ്‌ഞാത മൃതദേഹം
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ എട്ടാം വളവിലെ അജ്‌ഞാത മൃതദേഹം കണ്ടെത്തി. താമരശ്ശേരി ചുരം സംരക്ഷണ സമിതി പ്രവർത്തകരാണ് ജഡം കണ്ടെത്തിയത്. വൈകിട്ട് അഞ്ചരയോടെ പോലീസിനെ വിവരം അറിയിച്ചു, മൃതദേഹം കിടന്നിടത്ത് നിന്ന് കുറച്ച്...









































