മഞ്ഞളിപ്പ് രോഗം പടരുന്നു; കാസർഗോഡ് ജില്ലയിലെ കവുങ്ങ് കർഷകർ ആശങ്കയിൽ

By Staff Reporter, Malabar News
Jaundice is contagious; Farmers
Ajwa Travels

കാഞ്ഞങ്ങാട്: ഇലകളെല്ലാം മഞ്ഞളിച്ചും വളർച്ച മുരടിച്ചും കവുങ്ങുകൾ ഉണങ്ങി തുടങ്ങിയതോടെ ജില്ലയിലെ കർഷകർ ആധിയിൽ. പരാതിപ്പെട്ടിട്ടും കൃഷി വകുപ്പ് അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് ആക്ഷേപവുമുണ്ട്. രോ​ഗകാരണത്തെ കുറിച്ച് ഉദ്യോഗസ്‌ഥർക്ക് ഇടയിൽ തന്നെ വ്യത്യസ്‌ത നിരീക്ഷണമാണ്. വളപ്രയോ​ഗം മുതൽ കാലാവസ്‌ഥാ മാറ്റം വരെയാണ് കവുങ്ങ് കൃഷി നേരിടുന്ന പ്രതിസന്ധിക്ക് കാരണമായി പറയുന്നത്.

കൃത്യമായി വെള്ളവും ജൈവ വളവും കൊടുക്കുന്നതായി കർഷകർ പറയുമ്പോഴും മഗ്‌നീഷ്യവും പൊട്ടാഷുമൊക്കെ കുറയുന്നതാണ് കാരണമെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു. ചെറിയ കവുങ്ങിനാണ്‌ ഏറെ മഞ്ഞളിപ്പ്‌ പ്രകടമാവുന്നത്. കുമ്മായം ചേർത്ത് കമ്പോസ്‌റ്റ്, പച്ചില വളങ്ങൾ ചേർത്ത് മണ്ണിൽ ഈർപ്പം നിലനിർത്തുന്നതാണ് പ്രതിവിധിയെന്ന് വിദ്ഗധർ പറയുന്നു.

പൊട്ടാഷ് നൽകുന്നതും ശക്‌തി പകരും. മണ്ണിലെ സൂക്ഷ്‌മ മൂലകങ്ങൾ കൂട്ടിയും മണ്ണിളക്കിയും മൂന്ന് വർഷത്തോളം പരിചരിച്ചാലേ പ്രതിവിധിയാകൂ. പയറുവർഗങ്ങളും ഇടവിളയാക്കാമെന്ന് ഈ രംഗത്തെ വിദഗ്‌ധർ അറിയിച്ചു. അതേസമയം കൃഷി വകുപ്പ് മുഖേന ആവശ്യപ്പെട്ടാൽ പ്രദേശത്ത് പരിശോധന നടത്തി ആവശ്യമായ മാർഗ നിർദ്ദേശം നൽകാനാകുമെന്ന് കൃഷി ശാസ്‌ത്രജ്‌ഞർ അറിയിച്ചിട്ടുണ്ട്.

Read Also: പഞ്ചാബിലെ വിജയത്തിൽ ജനങ്ങളെ അഭിനന്ദിച്ച് കെജ്‌രിവാൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE