ഭാര്യ പൊള്ളലേറ്റ് മരിച്ച സംഭവം; ഭർത്താവിന് 9 വർഷം തടവും 15,000 രൂപ പിഴയും

By Team Member, Malabar News
9 Years Imprisonment For Husband In Wifes Death case
Ajwa Travels

പാലക്കാട്: ജില്ലയിൽ ഭാര്യ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവിന് 9 വർഷം തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് പുത്തൂർ ചുള്ളിയോട് വീട്ടിൽ സംഗീത മരിച്ച കേസിലാണ് ഭർത്താവ് എലപ്പുള്ളി വേങ്ങോടി എലിയപാടം തെക്കേക്കര വീട്ടിൽ ശിവന് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ പ്രതി ഒന്നര വർഷം കൂടി തടവ് അനുഭവിക്കേണ്ടി വരും.

2003ലാണ് ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. തുടർന്ന് ശിവൻ പതിവായി മദ്യപിച്ചു വന്ന് സംഗീതയെ ഉപദ്രവിക്കുമായിരുന്നു എന്ന് പോലീസ് വ്യക്‌തമാക്കുന്നുണ്ട്. 2016 മേയ് മാസം 14ആം തീയതിയും സമാനമായി സംഗീതയെ ശിവൻ ഉപദ്രവിച്ചെന്നും, ഇതിനിടയിൽ ഗുരുതരമായി പൊള്ളലേറ്റ സംഗീതയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്‌തിരുന്നു. തുടർന്ന് മേയ് 20ആം തീയതിയാണ് സംഗീത മരിക്കുന്നത്.

കസബ പോലീസ് റജിസ്‌റ്റർ ചെയ്‌ത കേസിൽ അന്നത്തെ എസ്ഐ കെആർ പ്രശാന്ത്കുമാർ അന്വേഷണം നടത്തി പ്രതിയെ അറസ്‌റ്റ് ചെയ്‌തു. തുടർന്ന് എഎസ്‌പി ജി പൂങ്കുഴലി, ഡിവൈഎസ്‌പി എംകെ സുൽഫിക്കർ എന്നിവർ തുടരന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്‌തു.

Read also: യുപിയിൽ 100 കടന്ന് ബിജെപി; സമാജ്‌വാദി തൊട്ടുപിന്നിൽ, ഇഞ്ചോടിഞ്ച്‌ പോരാട്ടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE