Fri, Apr 3, 2026
22.6 C
Dubai

സ്‌കൂൾ കലോൽസവത്തിനിടെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതി പിടിയിൽ

മലപ്പുറം: സ്‌കൂൾ കലോൽസവത്തിനിടെ പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയെ ബാലാൽസംഗം ചെയ്‌ത കേസിൽ പ്രതിയെ പൊന്നാനി പോലീസ് അറസ്‌റ്റ് ചെയ്‌തു. പൊന്നാനി മരക്കടവ് സ്വദേശി മൂസാന്റെ പുരക്കൽ നൗഫൽ (32) ആണ് പിടിയിലായത്. പോക്‌സോ പ്രകാരമാണ്...

പാലക്കാട് വടക്കഞ്ചേരിയിൽ പുലിഭീതി ഒഴിയുന്നില്ല

പാലക്കാട്: വടക്കഞ്ചേരി മേഖലയിൽ പുലിശല്യം രൂക്ഷമായതോടെ നാട്ടുകാർ ഭീതിയില്‍. വടക്കഞ്ചേരി ടൗണിനുസമീപവും കാളാംകുളം, കണക്കൻതുരുത്തി പ്രദേശങ്ങളിലും പുലിയെ കണ്ടിരുന്നു. വെള്ളിയാഴ്‌ച പുലിയുടെ ദൃശ്യം സിസിടിവിയിലും പതിഞ്ഞു. ടാപ്പിങ് തൊഴിലാളികളായ ദമ്പതികൾ പുലിയുടെ മുന്നിൽ...

മന്ത്രിമാരായ എകെ ശശീന്ദ്രൻ, കെ രാധാകൃഷ്‌ണൻ എന്നിവർ നാളെ ആറളം ഫാം സന്ദർശിക്കും

ഇരിട്ടി: മന്ത്രിമാരായ കെ രാധാകൃഷ്‌ണൻ, എകെ ശശീന്ദ്രൻ എന്നിവർ നാളെ രാവിലെ ആറളം ഫാം സന്ദർശിക്കും. ഫാം ഒന്നാം ബ്ളോക്കിൽ ചെത്തുതൊഴിലാളിയായ കൊളപ്പ പാണലാട്ടെ പിപി റിജേഷ്‌ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ്‌...

കുറ്റ്യാടിയിലെ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്‌ടമെന്ന് വിലയിരുത്തൽ

കോഴിക്കോട്: കുറ്റ്യാടി പുതിയ ബസ് സ്‌റ്റാൻഡിന് സമീപം അഞ്ച് കടകളിൽ ഉണ്ടായ തീപിടുത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്‌ടമെന്ന് വിലയിരുത്തൽ. ശനിയാഴ്‌ച രാത്രി ഏഴോടെയായിരുന്നു സംഭവം. നാദാപുരം റോഡിൽ ഫാൻസി സാധനങ്ങൾ, വസ്‌ത്രങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവ...

കോഴിക്കോട് വലിയങ്ങാടിയിൽ നിന്ന് പത്ത് ടൺ റേഷനരി പിടികൂടി

കോഴിക്കോട്: ജില്ലയിലെ വലിയങ്ങാടിയിൽ നിന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ പത്ത് ടൺ റേഷനരി പിടികൂടി. വലിയങ്ങാടിയിൽ പ്രവർത്തിക്കുന്ന സീന ട്രേഡേഴ്‌സ് എന്ന സ്വകാര്യ വ്യക്‌തിയുടെ കടയിൽ നിന്ന് ലോറിയിൽ കടത്താനുള്ള ശ്രമത്തിനിടെയാണ് 180 ചാക്ക്...

കൃഷിയിടത്തിൽ പോത്തിന്റെ ജഡം തള്ളി; പ്രതിഷേധവുമായി കർഷകർ

പാലക്കാട്: ഒറ്റപ്പാലത്തെ കൃഷിയിടത്തിൽ പോത്തിന്റെ ജഡം തള്ളിയതിനെതിരെ പ്രതിഷേധവുമായി കർഷകർ. ഞാറക്കോട് കല്ലുംപറമ്പ്-പള്ളി റോഡിലെ നെൽപ്പാടത്താണ് സാമൂഹിക വിരുദ്ധർ ഇരുട്ടിന്റെ മറവിൽ പോത്തിന്റെ ജഡം തള്ളിയത്. ഇന്ന് രാവിലെ നടക്കാൻ ഇറങ്ങിയവരാണ് നെൽപ്പാടത്ത്...

കുറ്റ്യാടിയിൽ വൻ തീപിടിത്തം; തീ അണക്കാൻ ശ്രമം തുടരുന്നു

കോഴിക്കോട്: കുറ്റ്യാടി പുതിയ ബസ് സ്‌റ്റാൻഡിനകത്ത് വൻ തീപിടിത്തം. നാല് കടകൾ പൂർണമായി കത്തി നശിച്ചിട്ടുണ്ട്. സമീപത്തുള്ള മറ്റ് കടകളിലേക്കും തീ പടർന്നിട്ടുണ്ട്. തീ അണക്കാനുള്ള ശ്രമം ഫയർഫോഴ്‌സ് ഊർജിതമാക്കിയിരിക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം...

ജാർഖണ്ഡ് സ്വദേശിയുടെ മൃതദേഹം കുഴിച്ചിട്ട സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്തു

കാസർഗോഡ്: മഞ്ചേശ്വരം കന്യാലയിൽ ഇതര സംസ്‌ഥാന തൊഴിലാളിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. മരണത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം. ജാർഖണ്ഡ്...
- Advertisement -