കോഴിക്കോട്: ജില്ലയിലെ വലിയങ്ങാടിയിൽ നിന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ പത്ത് ടൺ റേഷനരി പിടികൂടി. വലിയങ്ങാടിയിൽ പ്രവർത്തിക്കുന്ന സീന ട്രേഡേഴ്‌സ് എന്ന സ്വകാര്യ വ്യക്‌തിയുടെ കടയിൽ നിന്ന് ലോറിയിൽ കടത്താനുള്ള ശ്രമത്തിനിടെയാണ് 180 ചാക്ക് അരി പിടികൂടിയത്.
പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി. അരി കടത്താൻ ഉപയോഗിച്ച വാഹനം അടക്കം കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. താലൂക്ക് സപ്ളൈ ഓഫിസർ സ്‌ഥലത്തെത്തിയാണ് റേഷൻ അരിയാണെന്ന് സ്‌ഥിരീകരിച്ചത്.
Most Read: 17കാരിയുടെ പരാതി; മംഗളൂരുവിൽ വൻ സെക്‌സ് റാക്കറ്റ് പിടിയിൽ