‘സിപിഎമ്മുകാര്‍ക്ക് ഇല്ലാത്ത വിഷമം ഷാനിമോള്‍ക്കെന്തിന്?’; പ്രസ്‌താവനയില്‍ ഉറച്ച് നില്‍ക്കുന്നതായി സുധാകരന്‍
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കെ സുധാകരന്‍ എംപി. തൊഴിലിനെപ്പറ്റി പറഞ്ഞാല്‍ വിമര്‍ശനമാകുമോ എന്ന് ചോദിച്ച എംപി താന്‍ പറഞ്ഞതില്‍ യാതൊരു തെറ്റുമില്ലെന്നും പറഞ്ഞു.
അതേസമയം വിഷയത്തില്‍ വിമര്‍ശനം...
റിപ്പബ്ളിക് ദിന സംഘർഷം; ഇടപെടില്ലെന്ന് സുപ്രീം കോടതി, സർക്കാരിനെ സമീപിക്കാൻ നിർദേശം
ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിലെ ട്രാക്‌ടർ റാലിയുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികൾ സുപ്രീം കോടതി പരിഗണിച്ചില്ല. കേന്ദ്ര സർക്കാർ അന്വേഷണം നടത്തുന്ന വിഷയത്തിൽ ഇടപെടാനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്‌റ്റിസ് എസ്എ...
നിപ്മറിന് 2.66 കോടി; ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള രാജ്യത്തെ മികച്ച സ്‌ഥാപനമാക്കുക ലക്ഷ്യം
തിരുവനന്തപുരം: നാഷണല്‍ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷന്റെ (NIPMR) വികസനത്തിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായി 2.66 കോടി രൂപ അനുവദിച്ചതായി മന്ത്രി കെകെ ശൈലജ വ്യക്‌തമാക്കി. 2,66,46,370 രൂപയാണ് സാമൂഹ്യനീതി വകുപ്പ്...
ബജറ്റ് രാജ്യത്തിന് വേണ്ടിയാകണം, തിരഞ്ഞെടുപ്പിനല്ല; മഹാരാഷ്‌ട്ര മുഖ്യമന്ത്രി
മുംബൈ: ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്‌ചിമ ബംഗാൾ ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ മാത്രമാണ് ബജറ്റ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം...
അനധികൃത സ്വത്ത് സമ്പാദനം; ടോമിൻ തച്ചങ്കരിക്ക് എതിരെ തുടരന്വേഷണത്തിന് അനുമതി
തിരുവനന്തപുരം: ഡിജിപി ടോമിൻ ജെ തച്ചങ്കരിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ തുടരന്വേഷണം നടത്താൻ സർക്കാർ ഉത്തരവ്. തച്ചങ്കരിയുടെ അപേക്ഷ പരിഗണിച്ചാണ് ഒൻപത് വർഷം മുമ്പ് കുറ്റപത്രം സമർപ്പിച്ച കേസിൽ തുടരന്വേഷണം നടത്താൻ...
സ്വാദിഖ് കുടുംബസഹായ നിധിയിലേക്ക് ‘രിസാല സ്‌റ്റഡി സർക്കിൾ’ തുക കൈമാറി
കോഴിക്കോട്: സമസ്‌ത സെന്റർ ജീവനക്കാരൻ ആയിരുന്ന മുഹമ്മദ് സ്വാദിഖിന്റ കുടുംബത്തെ സഹായിക്കാൻ രൂപീകരിച്ച നിധിയിലേക്ക് വിദേശ മലയാളികളായ മനുഷ്യസ്നേഹികളിൽ നിന്നും സ്വരൂപിച്ച തുക സംഘടനാ നേതൃത്വം ഏറ്റുവാങ്ങി. കേരള മുസ്‌ലിം ജമാഅത്ത് ആഹ്വാനം...
കോരപ്പുഴ പാലം യാഥാർഥ്യമാകുന്നു; ഗതാഗത കുരുക്കിന് ആശ്വാസമാവും
കൊയിലാണ്ടി: ജില്ലയിലെ ദേശീയപാതയിലൂടെ യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി കോരപ്പുഴ പാലം യാഥാർഥ്യമാകുന്നു. ഗതാഗത കുരുക്കിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഏകദേശം എട്ട് പതിറ്റാണ്ടോളം പഴക്കമുള്ള കോരപ്പുഴ പാലം പൊളിച്ചു പണിയുന്നത്. അതിവേഗത്തിൽ...
കർഷകരോട് അതിർത്തിയിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി
ചണ്ഡീഗഢ്: റിപ്പബ്ളിക് ദിനത്തിൽ രാജ്യ തലസ്‌ഥാനത്ത് കർഷകർക്ക് നേരെയുണ്ടായ അതിക്രമത്തെ അപലപിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. പഞ്ചാബിൽ നിന്നുള്ള കർഷകരോട് എത്രയും വേഗം അതിർത്തിയിലേക്ക് മടങ്ങാൻ അമരീന്ദർ സിംഗ് ആവശ്യപ്പെട്ടു. നേരത്തേ...









































